CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 53 Minutes 56 Seconds Ago
Breaking Now

ഈ 'ക്ഷേത്രം' സന്ദര്‍ശിക്കാതെ വിവാഹമില്ല; നയന്‍സിനെും, വിഘ്‌നേഷിനെയും കുടുക്കി കൊറോണ

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും, സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയബദ്ധരാണെന്നത് പരസ്യമായ വാര്‍ത്തയാണ്. ഇവര്‍ ഉടന്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാല്‍ ആ സമയത്ത് തേടിയെത്തിയ കൊറോണാവൈറസ് ചടങ്ങിന് പ്രതിസന്ധി സൃഷ്ടിച്ചതായാണ് വിവരം. 

ലോക്ക്ഡൗണ്‍ മൂലം വിവാഹം ചെറിയ ചടങ്ങില്‍ ഒതുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇതിന് വലിയൊരു പ്രശ്‌നം ബാക്കി നില്‍ക്കുന്നുണ്ട്. എന്താണെന്നല്ലേ, ഒരു ക്ഷേത്ര ദര്‍ശനം! കൊറോണ ലോക്ക്ഡൗണിലേക്ക് പോകുന്നതിന് മുന്‍പ് നയന്‍സും, വിഘ്‌നേശും ഏതാനും ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിവരികയായിരുന്നു. 

എന്നാല്‍ ലോക്ക്ഡൗണ്‍ വന്നതോടെ ഒരു ക്ഷേത്രത്തില്‍ പോകാനും സാധിച്ചില്ല. ജ്യോതിഷത്തില്‍ ഏറെ വിശ്വാസമുള്ള നയന്‍സ് വിഘ്‌നേഷിനൊപ്പം ക്ഷേത്രങ്ങളില്‍ പോയത് ഏതൊ ജ്യോതിഷിയുടെ നിര്‍ദ്ദേശപ്രകാരമാണത്രേ. കുംഭകോണത്തിന് സമീപമുള്ള തിരുനാഗേശ്വരത്തെ രാഹു ക്ഷേത്രത്തിലാണ് ഇരുവര്‍ക്കും ദര്‍ശനം ബാക്കിയുള്ളത്. 

ലോക്ക്ഡൗണ്‍ നിബന്ധനകള്‍ മൂലം വൈകുന്ന ഈ ദര്‍ശനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ ദര്‍ശനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിവാഹം സംബന്ധിച്ച പ്രഖ്യാപനവും എത്തിയേക്കും! 




കൂടുതല്‍വാര്‍ത്തകള്‍.