CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 34 Seconds Ago
Breaking Now

സ്‌കൂള്‍ തുറന്നാല്‍ കൊറോണയ്ക്ക് വളമാകും! സെപ്റ്റംബറില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതോടെ രണ്ടാം ഘട്ടം എത്തുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്; ടെസ്റ്റ് & ട്രേസിംഗ് മെച്ചപ്പെട്ടില്ലെങ്കില്‍ ഇരട്ടി ആളുകള്‍ക്ക് രോഗം വരും?

ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്കുള്ള പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടി വരുന്നത് ഒഴിവാക്കാന്‍ ക്ലാസ്മുറികളില്‍ എത്തി ടെസ്റ്റിംഗ് നടത്തുന്ന സ്‌ക്വാഡുകളെ നിയോഗിക്കാനാണ് സര്‍ക്കാര്‍ പദ്ധതി

ബ്രിട്ടനില്‍ കുട്ടികളുടെ പഠനം പുനരാരംഭിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ച് ഒരു അഭിമാനപ്രശ്‌നമാണ്. മുന്‍പ് പറഞ്ഞ പല തീയതികളും മാറ്റി ഒടുവില്‍ സെപ്റ്റംബറില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്നാണ് ഇപ്പോഴത്തെ നിലപാട്. അധ്യാപക സംഘടനകളും, രക്ഷിതാക്കളും ആശങ്കകള്‍ പങ്കുവെയ്ക്കുമ്പോഴും എല്ലാം സുരക്ഷിതമാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഈ പ്രതീക്ഷകളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന സൂചനയാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. സെപ്റ്റംബറില്‍ കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങുന്നത് ദുരിതപൂര്‍ണ്ണമായ കൊവിഡ്-19 രണ്ടാംഘട്ടത്തിന് തുടക്കമിടുമെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. 

രാജ്യത്തെ ടെസ്റ്റ് & ട്രേസിംഗ് സിസ്റ്റം മികച്ച മുന്നേറ്റം കൈവരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നാണ് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ആദ്യ ഘട്ടത്തേക്കാള്‍ ഇരട്ടി ആളുകള്‍ക്ക് രോഗം പിടിപെടുന്ന അവസ്ഥ നേരിടുമെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഇതോടെ സ്‌കൂളുകള്‍ തുറക്കുന്നത് ഒഴിവാക്കാന്‍ കഴിയാത്ത പ്രതിസന്ധി വീണ്ടും പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുകയും, ഡിസംബറില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുകയും ചെയ്യുമെന്നാണ് ഇവരുടെ പ്രവചനം. ഇത് ഒഴിവാക്കാന്‍ മാര്‍ഗ്ഗമുണ്ടെന്നും ശാസ്ത്രജ്ഞര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതിന് പബ്ബുകള്‍ അടയ്ക്കുകയോ, ലോക്ക്ഡൗണ്‍ നടപ്പാക്കുകയോ ചെയ്യേണ്ടതില്ല, മറിച്ച് ടെസ്റ്റിംഗ് സംവിധാനം ഉയര്‍ത്തി, കോണ്ടാക്ട് ട്രേസിംഗ് സിസ്റ്റം മെച്ചപ്പെടുത്തുകയാണ് വേണ്ടത്. 

കൊവിഡ്-19 ബാധിച്ച കാല്‍ശതമാനം പേരെയെങ്കിലും ടെസ്റ്റ് ചെയ്യാനും, സെല്‍ഫ് ഐസൊലേഷനില്‍ അയയ്ക്കാനും സാധിച്ചെങ്കില്‍ മാത്രമാണ് രണ്ടാംഘട്ട വൈറസ് വ്യാപനം ഒഴിവാക്കാന്‍ കഴിയൂവെന്നാണ് വ്യക്തമാകുന്നത്. ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്കുള്ള പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടി വരുന്നത് ഒഴിവാക്കാന്‍ ക്ലാസ്മുറികളില്‍ എത്തി ടെസ്റ്റിംഗ് നടത്തുന്ന സ്‌ക്വാഡുകളെ നിയോഗിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ രണ്ടാംഘട്ട വ്യാപനം ഒഴിവാക്കാന്‍ എന്‍എച്ച്എസ് കോണ്ടാക്ട് ട്രേസിംഗ് സിസ്റ്റം 68 ശതമാനം കേസുകളും, അവരുടെ സമ്പര്‍ക്കവും കണ്ടെത്തുന്നതില്‍ വിജയിക്കണമെന്ന് വിദഗ്ധര്‍ കണ്ടെത്തി. 

എന്നാല്‍ നിലവിലെ എന്‍എച്ച്എസ് സിസ്റ്റം ഈ വിധം മികച്ചതല്ല. സമ്പര്‍ക്കത്തില്‍ വരുന്ന പകുതി ആളുകളെ മാത്രമാണ് കണ്ടെത്താന്‍ സാധിക്കുന്നത്. കൂടാതെ ലക്ഷണങ്ങള്‍ ഇല്ലാത്ത ചെറിയ ശതമാനം ആളുകളെ മാത്രമാണ് ടെസ്റ്റ് ചെയ്യുന്നതെന്നും യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ കണ്ടെത്തി. ഇതോടെ സ്‌കൂളുകള്‍ തുറക്കുന്നത് വൈറസിനെ വീടുകളില്‍ എത്തിക്കുമെന്ന ആശങ്കയാണ് ശക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.