CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 27 Minutes 2 Seconds Ago
Breaking Now

ലേബറിന്റെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന സെപ്റ്റംബറില്‍; വാഹന ഉടമകളുടെ പോക്കറ്റടിക്കും; മറ്റ് നികുതികളില്‍ നടത്തിയ യു-ടേണ്‍ ഇതിലും ആവര്‍ത്തിക്കണമെന്ന് ഉപദേശം; പുതുവര്‍ഷത്തില്‍ വാക്ക് തെറ്റിച്ച് ആശ്വാസം നല്‍കുമോ?

റിഫോം യുകെ അധികാരത്തിലെത്തിയാല്‍ 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി കട്ട് തിരികെ എത്തിക്കുമെന്ന് നിഗല്‍ ഫരാഗ്

ലേബര്‍ പ്രഖ്യാപിച്ച ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന സെപ്റ്റംബര്‍ മുതല്‍ ആറ് മാസം കൊണ്ട് നടപ്പിലാക്കാന്‍ നീക്കം. നടപടി തിരുത്താന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം രൂക്ഷമാകുന്ന സാഹചര്യത്തിലും പദ്ധതിയില്‍ നിന്നും പിന്‍വാങ്ങാന്‍ ഉദ്ദേശമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

15 വര്‍ഷത്തിനിടെ ആദ്യമായാണ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന. സെപ്റ്റംബറില്‍ താല്‍ക്കാലികമായി നടപ്പാക്കിയ 5 പെന്‍സ് കട്ടിംഗ് റദ്ദാക്കുന്നതോടെ ഇത് നിലവില്‍ വരും. ഇതോടെ ലിറ്ററിന് ഒരു പെന്‍സ് വീതം പമ്പുകളില്‍ ചെലവ് ഉയരും. ഡിസംബറില്‍ വീണ്ടുമൊരു 2 പെന്‍സും, 2027 മാര്‍ച്ചില്‍ 2 പെന്‍സ് വര്‍ദ്ധനവുമാണ് പദ്ധതിയിലുള്ളത്. 

2022-ലാണ് താല്‍ക്കാലികമായി ഫ്യൂവല്‍ ഡ്യൂട്ടി കുറച്ചത്. ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ വില ഉയര്‍ന്നതോടെയായിരുന്നു ടോറികള്‍ ഇത് നടപ്പിലാക്കിയത്. എന്നാല്‍ ഈ ആശ്വാസം റദ്ദാക്കാനുള്ള നീക്കം ബിസിനസ്സുകള്‍ക്കും, കുടുംബങ്ങള്‍ക്കും കനത്ത ആഘാതമായിരിക്കുമെന്ന് റോഡ് ഹോളേജ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. 

ഈ വര്‍ഷമെങ്കിലും ജനങ്ങളുടെ ജീവിതച്ചെലവ് ഭാരം കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി ക്യാബിനറ്റിന് നിര്‍ദ്ദേശം നല്‍കുമ്പോഴാണ് ഈ സ്ഥിതിയെന്നതാണ് വൈരുദ്ധ്യം. മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന്റെ അടിവേര് ഇളകുമെന്ന ആശങ്കകള്‍ക്കിടയിലാണ് ജനങ്ങളുടെ പോക്കറ്റില്‍ പണം എത്തിക്കുമെന്ന് സ്റ്റാര്‍മര്‍ ആണയിടുന്നത്. ഇതിനിടെ റിഫോം യുകെ അധികാരത്തിലെത്തിയാല്‍ 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി കട്ട് തിരികെ എത്തിക്കുമെന്ന് നിഗല്‍ ഫരാഗ് പ്രഖ്യാപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.