കേരളത്തില്‍ ഇന്ന് 1195 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നും 79 പേരുടെ രോഗ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
1,234 പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്ന് വന്ന 66 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 125 പേര്‍ക്കും 13 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് കേരളത്തില്‍ ഏഴ് പേരാണ് കോവിഡ് രോഗബാധമൂലം മരിച്ചത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്‍(66), കോഴിക്കോട് ഫറോഖ് പ്രഭാകരന്‍(73), കോഴിക്കോട് കക്കട്ടില്‍ മരക്കാര്‍കുട്ടി(70), കൊല്ലം വെളിനെല്ലൂര്‍ അബ്ദുള്‍ സലാം(58), കണ്ണൂര്‍ ഇരിക്കൂര്‍ യശോദ(59), കാസര്‍കോട് ഉടുമ്പുത്തല അസൈനാര്‍ ഹാജി(76), എറണാകുളം തൃക്കാക്കര ജോര്‍ജ് ദേവസി(83) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം 274, മലപ്പുറം 167, കാസര്‍കോട് 128, എറണാകുളം 120, ആലപ്പുഴ 108, തൃശ്ശൂര്‍ 86, കണ്ണൂര്‍ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30, വയനാട് 14 ഇന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് രോഗബാധിതരുടെ കണക്ക്.
കഴിഞ്ഞ 24 മണിക്കൂറില്‍ 25,096 സാമ്പിളുകള്‍ പരിശോധിച്ചു. 1,47,074 പേര്‍ നിരീക്ഷണത്തിലുണ്ട്. 11,167 പേര്‍ ആശുപത്രികളിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയിലാക്കിയത്. ഇത് വരെ ആകെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സ് വഴി 1,30,614 സാമ്പിളുകള്‍ ശേഖരിച്ചു. 1950 സാമ്പിളുകളുടെ ഫലം ഇതില്‍ വരാനുണ്ട്. സംസ്ഥാനത്ത് നിലവില്‍ 515 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.