CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 48 Minutes 51 Seconds Ago
Breaking Now

കേരളത്തെ നടുക്കി രാജമല ദുരന്തം ; മരണം 15 ആയി ; 12 പേരെ രക്ഷപ്പെടുത്തി ; 55 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

മൂന്നരമീറ്റര്‍ ഉയരത്തിലുള്ള കുന്നിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.

രാജമല ദുരന്തത്തില്‍ മരണം 15 ആയി. അപകടത്തില്‍ പെട്ട 78 പേരില്‍ 12 പേരെ രക്ഷപ്പെടുത്തി. 55 പേര്‍ക്കായുള്ള തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

പ്രദേശത്ത് മണ്ണിടിഞ്ഞ് എസ്റ്റേറ്റ് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. രാജമലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും സ്‌പെഷ്യല്‍ ബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്.

മൂന്നരമീറ്റര്‍ ഉയരത്തിലുള്ള കുന്നിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.

നിലവില്‍ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.അതേ സമയം കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. കരിയാത്തും പാറ, പെരുവണ്ണാമൂഴി മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.