CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 28 Minutes 42 Seconds Ago
Breaking Now

മാസ്‌ക് നിര്‍ബന്ധമൊക്കെ തന്നെ; എന്നുകരുതി കാറില്‍ മാസ്‌ക് ധരിക്കണോ?

പുതിയ കാലം, പുതിയ ശീലങ്ങള്‍. കൊവിഡ് നമുക്ക് സമ്മാനിച്ചത് ഇതുവരെ ശീലിച്ച് പോന്ന പല കാര്യങ്ങളും തിരുത്താനും, പുതിയ ശീലങ്ങളെ സ്വീകരിക്കാനുള്ള കാലമാണിത്. എവിടെ പോയാലും മുഖത്തൊരു മാസ്‌ക് എന്നതാണ് ഈ ശീലങ്ങളില്‍ ശീലം. എന്നാല്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട കാര്യമുണ്ടോ?

കാര്‍ സ്വയം ഡ്രൈവ് ചെയ്യുകയും, കൂടെ മറ്റാരും ഇല്ലാത്ത അവസരവുമാണെങ്കില്‍ മാസ്‌ക് വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മറ്റുള്ളവര്‍ കൂടെയുണ്ടെങ്കില്‍ മാസ്‌ക് ധരിക്കുന്നതാണ് സുരക്ഷിതം. മാസ്‌ക് ധരിക്കുമ്പോള്‍ കാഴ്ചയുടെ പരിധി കുറയും. 

ഇത് പരിഗണിച്ച് മുഖത്ത് കൃത്യമായി പാകമാകുന്ന മാസ്‌ക് വേണം തെരഞ്ഞെടുക്കാന്‍. വാഹനത്തിന്റെ ചില്ല് താഴ്ത്തിവെച്ച്, എസി ഓഫാക്കി സഞ്ചരിക്കാം. ടാക്‌സി പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴും മാസ്‌ക് ധരിക്കണം. ചെറിയ തരത്തിലെങ്കിലും അസ്വസ്ഥത അനുഭവപ്പെടുമ്പോഴും മാസ്‌ക് ഉറപ്പായും ധരിക്കേണ്ടതുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.