CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 58 Seconds Ago
Breaking Now

കരിപ്പൂര്‍ വിമാന അപകടം ; അശ്രദ്ധമായ പ്രവൃത്തി മൂലമുള്ള അപകടമെന്ന് എഫ്‌ഐആര്‍

വിമാന അപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിന് സമാന്തരമായി പോലീസ് അന്വേഷണവും നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

കരിപ്പൂര്‍ വിമാനാപകടം ലാന്‍ഡിങ് സമയത്തെ അശ്രദ്ധമായ പ്രവൃത്തി മൂലമെന്ന് പോലീസിന്റെ എഫ്‌ഐആര്‍. കരിപ്പൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐ ആര്‍ നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചു. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി എയര്‍ക്രാഫ്റ്റ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

വിമാന അപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിന് സമാന്തരമായി പോലീസ് അന്വേഷണവും നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അപകട കാരണവും നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടോയെന്നും അന്വേഷണ പരിധിയില്‍ വരും.

അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനും പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമാണ്. അപകട സ്ഥലത്ത് എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്.




കൂടുതല്‍വാര്‍ത്തകള്‍.