CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 43 Seconds Ago
Breaking Now

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ; വെന്റിലേറ്ററില്‍

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന്  മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതോടെയാണ് തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലാണ് ഇപ്പോള്‍ അദ്ദേഹം.

ശസ്ത്രക്രിയ വിജയമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്. 84 കാരനായ മുന്‍ രാഷ്ട്രപതിയുടെ ആരോഗ്യനില പരിശോധിക്കാനായി ഡോക്ടര്‍മാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്. രാത്രിയോടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആശുപത്രിയിലെത്തി ബന്ധുക്കളും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായാണ് അദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയത്.

കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും 84കാരനായ അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.