CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 2 Minutes 14 Seconds Ago
Breaking Now

ഒടുവില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങി കോണ്‍ഗ്രസ് 'കുടുംബം'; സച്ചിന്‍ പൈലറ്റിനും, കൂട്ടര്‍ക്കും സ്ഥാനമാനങ്ങള്‍; ഘെലോട്ടിന് മുന്നറിയിപ്പ്; വിമതര്‍ തിരിച്ചെത്തും!

സച്ചിന്‍ പൈലറ്റും, മറ്റ് എംഎല്‍എമാരും ഉയര്‍ത്തിയ വിഷയങ്ങളില്‍ കൃത്യമായ തീരുമാനം കണ്ടെത്താന്‍ മൂന്നംഗ കമ്മിറ്റി

വെടിനിര്‍ത്തല്‍ ഫോര്‍മുല, മാന്യമായ തിരിച്ചുവരവിനുള്ള വാഗ്ദാനങ്ങള്‍, അശോക് ഘെലോട്ടിന്റെ കുടിലതകള്‍ക്കെതിരെ ശക്തമായ സന്ദേശം എന്നിവയെല്ലാം ചേര്‍ന്നതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്ന കൊടുങ്കാറ്റിന് താല്‍ക്കാലിക ശമനം. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള 19 എംഎല്‍എമാരുടെ സംഘം ഒരു മാസമായി ഘെലോട്ട് സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തില്‍ നിര്‍ത്തി വരികയായിരുന്നു. 

പൈലറ്റിന്റെ വിമതനീക്കത്തിനെ പിന്‍പറ്റി രാജസ്ഥാനില്‍ നിയന്ത്രണം തിരിച്ചുപിടിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. 'സച്ചിന്‍ പൈലറ്റ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് പ്രശ്‌നങ്ങള്‍ വിശദമായി അറിയിച്ചു. തുറന്ന ചര്‍ച്ചയാണ് നടന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും, രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പ്രവര്‍ത്തിക്കാമെന്ന് പൈലറ്റ് ഉറപ്പ് നല്‍കി', കെ.സി വേണുഗോപാല്‍ പ്രഖ്യാപിച്ചു. 

സച്ചിന്‍ പൈലറ്റും, മറ്റ് എംഎല്‍എമാരും ഉയര്‍ത്തിയ വിഷയങ്ങളില്‍ കൃത്യമായ തീരുമാനം കണ്ടെത്താന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കാന്‍ സോണിയാ ഗാന്ധി തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് 14ന് വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ ഇരിക്കവെയാണ് രാജസ്ഥാന്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലെ 'നേതൃ' കുടുംബം രംഗത്തിറങ്ങിയത്. രാഹുല്‍ ഒരുക്കിയ ഫോര്‍മുല പൈലറ്റ് അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചെറുപ്പക്കാരനായ എതിരാളിയെ ഒതുക്കാനുള്ള ഘെലോട്ടിന്റെ നീക്കങ്ങള്‍ക്ക് രാഹുല്‍ വിലങ്ങിടുമെന്നാണ് അറിയിച്ചിട്ടുള്ള കാര്യം. തന്നെ പുറത്താക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി കളിച്ച കളികളുടെ ദീര്‍ഘമായ ലിസ്റ്റാണ് പൈലറ്റ് അവതരിപ്പിച്ചത്. ഇതോടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചും, നിലവില്‍ നഷ്ടപ്പെട്ട ഉപമുഖ്യമന്ത്രി, സംസ്ഥാന അധ്യക്ഷ പദവികള്‍ തിരിച്ചുനല്‍കിയും പൈലറ്റിനെ സമാധാനിപ്പിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. 




കൂടുതല്‍വാര്‍ത്തകള്‍.