CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Minutes 3 Seconds Ago
Breaking Now

അടുത്ത 'താരക്കുഞ്ഞ്' വരുന്നു; കരീന കപൂര്‍ ഗര്‍ഭിണി

താരകുടുംബങ്ങളില്‍ കുഞ്ഞുങ്ങള്‍ പിറന്നാല്‍ അവരെ ഭാവിയിലെ താരങ്ങളായി വളര്‍ത്തിയെടുക്കുന്ന പ്രക്രിയ തുടങ്ങുകയായി. കരീനാ കപൂര്‍, സെയ്ഫ് അലി ഖാന്‍ ദമ്പതികള്‍ക്ക് പിറന്ന ആദ്യ കുഞ്ഞ് തൈമൂര്‍ ഇതിനകം സ്റ്റാറായി കഴിഞ്ഞു. അപ്പോള്‍ അതാ വരുന്നു പുതിയ വാര്‍ത്ത. കരീന കപൂര്‍ രണ്ടാം വട്ടവും ഗര്‍ണിയായിരിക്കുന്നു!

ബെബോയും, സെയ്ഫും ഔദ്യോഗികമായാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. 'ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു ആള്‍ കൂടി വരുന്ന വാര്‍ത്ത സന്തോഷത്തോടെ അറിയിക്കുന്നു. ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി. സെയ്ഫ് & കരീന', താരദമ്പതികള്‍ അറിയിച്ചു. 

തൈമൂര്‍ അലി ഖാനെ പോലെ താരപ്പകിട്ടിലേക്കാണ് അടുത്ത കുഞ്ഞും വന്നിറങ്ങുക. താരകുടുംബങ്ങളില്‍ പെട്ടവര്‍ക്ക് ബോളിവുഡില്‍ ലഭിക്കുന്ന മുന്‍ഗണനയും, സ്വജനപക്ഷപാതവും വലിയ ചര്‍ച്ചയായി നില്‍ക്കുമ്പോഴാണ് കരീനയുടെ ഗര്‍ഭവാര്‍ത്ത പുറത്തുവരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.