CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 13 Seconds Ago
Breaking Now

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; 766 പേര്‍ക്ക് രോഗമുക്തി

ഇന്ന് 3 മരണമാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15.

ഇന്ന് 3 മരണമാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ആഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

തിരുവനന്തപുരം 434, മലപ്പുറം 202, പാലക്കാട് 202, എറണാകുളം 115, കോഴിക്കോട് 98, കാസര്‍ഗോഡ് 79, പത്തനംതിട്ട 75, തൃശൂര്‍ 75, കൊല്ലം 74, ആലപ്പുഴ 72, കോട്ടയം 53, ഇടുക്കി 31, കണ്ണൂര്‍ 27, വയനാട് 27.

ഫലം നെഗറ്റീവായവര്‍ ;തിരുവനന്തപുരം197, എറണാകുളം 109, കൊല്ലം 73, ആലപ്പുഴ 70, പാലക്കാട് 67, മലപ്പുറം 61, തൃശൂര്‍ 47, വയനാട് 30, കാസര്‍ഗോഡ് 28, കണ്ണൂര്‍ 25, ഇടുക്കി 22, കോട്ടയം 17, കോഴിക്കോട് 12, പത്തനംതിട്ട 8.

കഴിഞ്ഞ 24 മണിക്കൂറിനകം 31, 270 സാമ്പിളുകള്‍ പരിശോധിച്ചു. 1,53,061 പേരാണ് നിരീക്ഷണത്തിലുള്ളത്. 12,683 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം പേരെ 1670 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.