CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 21 Seconds Ago
Breaking Now

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കപ്പലില്‍ 'ഐ ലവ് പാകിസ്താന്‍' എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

സൈറ്റ് മാനേജരെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം രാജ്യദ്രോഹക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കൊച്ചിയിലെ കപ്പല്‍ നിര്‍മാണശാലയില്‍ പണി നടക്കുന്ന കപ്പലില്‍ ഐ ലവ് പാകിസ്താന്‍ എന്നെഴുതിയ സംഭവത്തില്‍ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് എറണാകുളം സൗത്ത് ടൗണ്‍ പൊലീസ്. യുകെ കമ്പനിക്കായി നിര്‍മിക്കുന്ന കപ്പലിലാണ് സംഭവം. പ്രതി ആരാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ സിഐഎസ്എഫ് ഇക്കാര്യം പരിശോധിച്ചതിന് പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സൈറ്റ് മാനേജരെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം രാജ്യദ്രോഹക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ആരാണ് ഇതിന് പിന്നിലെന്നും പ്രകോപനം എന്താണ്, പിന്നിലെ ലക്ഷ്യമെന്താണ്, എഴുതാനുള്ള കാരണം, കപ്പല്‍ ശാലയില്‍ ആശങ്ക ഉണ്ടാക്കാനുള്ള നീക്കമാണോ എന്നതടക്കമാണ് അന്വേഷിക്കുന്നത്. അസാധാരണമായ സംഭവത്തില്‍ എറണാകുളം സൗത്ത് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിഐഎസ്എഫിന്റെ കപ്പല്‍ശാലയുടെയും അനുമതിയോടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ആളെ കണ്ടെത്താനുള്ള നടപടിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

 




കൂടുതല്‍വാര്‍ത്തകള്‍.