CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 53 Seconds Ago
Breaking Now

എംഎസ് ധോണി വിരമിക്കാന്‍ 19:29 ആഗസ്റ്റ് 15 തെരഞ്ഞെടുത്തത് എന്തുകൊണ്ട്? ആ കണക്കിന് പിന്നിലെ മാജിക് എന്താണ്? ചര്‍ച്ച കൊഴുക്കുന്നു!

വിരമിക്കല്‍ പ്രഖ്യാപനം 19:29ന് നടത്താനുള്ള കാരണങ്ങളാണ് ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി ശനിയാഴ്ച, ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തിലാണ്, ഒട്ടും നാടകീയതകള്‍ കൂടാതെ 'കൂളായി' അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ, ഒപ്പം ഒരു സന്ദേശം- 'എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 1929 മണിക്കൂര്‍ മുതല്‍ ഞാന്‍ വിരമിച്ചതായി കരുതാം'. 

ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ സുപ്രധാന ദിനങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നത്. ദേശീയ ടീമിലേക്ക് വരുന്നത് മുതല്‍, വിവിധ റെക്കോര്‍ഡുകള്‍ കുറിയ്ക്കുന്നതും, അവിസ്മരണീയ മത്സരങ്ങളും, ട്രോഫികള്‍ നേടുന്നതും, ഒടുവില്‍ ഇന്ത്യക്കായി കളിച്ച അവസാന മത്സരത്തില്‍ റണ്‍ ഔട്ട് ആകുന്നതിലുമാണ് ആ വീഡിയോ ചെന്നുനിന്നത്. 

എന്നാല്‍ വിരമിക്കല്‍ പ്രഖ്യാപനം 19:29ന് നടത്താനുള്ള കാരണങ്ങളാണ് ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത്. 19:29ന് തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റിട്ടത്. ധോണിയുടെ ജഴ്‌സി നമ്പര്‍ 7, ഇന്ത്യക്കായി കളിച്ച റെയ്‌നയുടേത് 3-ും ആണ്. ഇത് രണ്ടും ചേര്‍ന്നാല്‍ 73, ഇന്ത്യ സ്വാതന്ത്ര്യം പൂര്‍ത്തിയാക്കിയ വര്‍ഷമെത്തും. സുരേഷ് റെയ്‌ന ഇന്ത്യന്‍ പതാകയുടെ ഇമോജിയാണ് ഈ ട്വീറ്റിന് മറുപടിയായി നല്‍കിയത്.

2019 ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയ സമയവും 19:29 ആയിരുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചു. ധോണിയുടെ അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു അത്. എന്ത് തന്നെ ആയാലും ഇന്ത്യയുടെ വിക്കറ്റിന് പിന്നില്‍ നിന്ന് നയിച്ച ഇതിഹാസ യാത്രക്ക് കര്‍ട്ടന്‍ വീണുകഴിഞ്ഞു, ഒട്ടും നാടകീയതകള്‍ ഇല്ലാതെ, യാത്രയയപ്പ് മത്സരമില്ലാതെ, കൂളായി!




കൂടുതല്‍വാര്‍ത്തകള്‍.