CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 5 Minutes 49 Seconds Ago
Breaking Now

യുക്മ ട്യൂട്ടര്‍ വേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന മത്സര പരീക്ഷാ ഉന്നത വിജയം നേടിയവരെ പ്രഖ്യാപിച്ചു ; Y6 പരിശീലന പരീക്ഷകളില്‍ പങ്കെടുത്തുകൊണ്ട് നൂറുകണക്കിന് മലയാളി ചുണക്കുട്ടികള്‍

യുക്മ ട്യൂട്ടര്‍ വേവ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മോക് ടെസ്റ്റില്‍ ഇംഗ്ലീഷും കണക്കും ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളായി ജൂലൈ 11, 12 തീയതികളില്‍ നടന്ന പരീക്ഷകളില്‍ നൂറുകണക്കിന് മലയാളി ചുണക്കുട്ടികളാണ് പങ്കെടുത്തത്.

2021 ലെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി യുക്മ ജൂലൈ മാസത്തില്‍ സംഘടിപ്പിച്ച രണ്ട് സൗജന്യ ഓണ്‍ലൈന്‍ പരിശീലന മത്സരപരീക്ഷയില്‍ (mock tests) ഉന്നത വിജയം നേടിയവരെ പ്രഖ്യാപിച്ചു . യുക്മ ട്യൂട്ടര്‍ വേവ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മോക് ടെസ്റ്റില്‍ ഇംഗ്ലീഷും കണക്കും ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളായി ജൂലൈ 11, 12 തീയതികളില്‍ നടന്ന പരീക്ഷകളില്‍ നൂറുകണക്കിന് മലയാളി ചുണക്കുട്ടികളാണ് പങ്കെടുത്തത്. 

പരീക്ഷകള്‍ക്ക് മുന്നോടിയായി കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി തികച്ചും പ്രൊഫഷണല്‍ രീതിയില്‍ നാല് വെബ് സെമിനാറുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഗ്രാമര്‍ സ്‌കൂള്‍ പരീക്ഷകളെക്കുറിച്ച് രക്തിതാക്കള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കുവാന്‍ പ്രസ്തുത വെബ് സെമിനാറുകള്‍ സഹായകരമായി. വിദ്യാഭ്യാസ പരിശീലന രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ട്യൂട്ടര്‍ വേവ്‌സ് ആണ് യുക്മക്കുവേണ്ടി പരീക്ഷകള്‍  സംഘടിപ്പിച്ചത്.

പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് യുക്മ ദേശീയ തലത്തിലും റീജിയണല്‍ തലങ്ങളിലും സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നല്‍കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനായി, ഫലപ്രഖ്യാപനത്തോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ മാര്‍ക്കുകളും, ഓരോ വിഭാഗങ്ങളിലും ലഭിച്ച മാര്‍ക്കിന്റെ വിശകലനവും ലഭ്യമാക്കിയിരുന്നു. 

യുക്മ Y6 പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, യുക്മ വൈസ് പ്രസിഡന്റുമാരായ അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ യൂത്ത് കോര്‍ഡിനേറ്ററും കൂടിയായ ലിറ്റി ജിജോ എന്നിവര്‍ അഭിനന്ദിച്ചു.

യുക്മ Y6 പരിശീലന മത്സരപരീക്ഷയില്‍ ഉന്നത വിജയം (ഓവര്‍ ഓള്‍, മാത്സ്, ഇംഗ്ലീഷ് ) നേടിയവരുടെ പേരുവിവരം വാര്‍ത്ത യോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

 

Sajish Tom

ലിറ്റി ജിജോ 

(യുക്മ വൈസ് പ്രസിഡന്റ് & യൂത്ത് കോര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.