CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 42 Minutes 47 Seconds Ago
Breaking Now

ശിവസേനയുമായി തര്‍ക്കം രൂക്ഷമായിരിക്കേ കങ്കണ മഹാരാഷ്ട്ര ഗവര്‍ണറെ സന്ദര്‍ശിക്കുന്നു

ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തിന് പിന്നാലെ മുംബൈയില്‍ പാക് അധീന കശ്മീരിന് സമാനമായ സ്ഥിതിയാണെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ശിവസേനയുമായുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണൗട്ട് ഇന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയെ സന്ദര്‍ശിക്കും. ഓഫീസ് പൊളിച്ചുനീക്കിയത് അടക്കം വിഷയങ്ങള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചു കേസെടുത്തതും ഗവര്‍ണറെ അറിയിച്ചേക്കും. ഓഫീസിന്റെ പൊളിച്ചുക്കളഞ്ഞ ഭാഗം പുതുക്കി പണിയില്ലെന്ന് കങ്കണ വ്യക്തമാക്കിയിരുന്നു.

ഉദ്ധവ് താക്കറെയ്ക്ക് ബോളിവുഡ് മാഫിയയുമായി ബന്ധമുണ്ടെന്ന് കങ്കണ ആരോപിച്ചതായാണ് പരാതി. മുംബൈയിലെ വിഖ്‌റോളി പൊലീസ് സ്റ്റേഷനില്‍ അഡ്വ. നിതിന്‍ മനെയാണ് പരാതി നല്‍കിയത്.

ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തിന് പിന്നാലെ മുംബൈയില്‍ പാക് അധീന കശ്മീരിന് സമാനമായ സ്ഥിതിയാണെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഈ പശ്ചാത്തലത്തിലാണ് കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിച്ച് നീക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ ഉത്തരവിടുന്നത്. അനധികൃത നിര്‍മാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നേരത്തെ നോട്ടീസ് പതിപ്പിച്ചിരുന്നതായും അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് കടന്നതെന്നാണ് കോര്‍പറേഷന്റെ വാദം. ഇതിനെതിരെ കങ്കണ നല്‍കിയ ഹര്‍ജിയില്‍ കെട്ടിടം പൊളിക്കലിന് ഹൈക്കോടതി താത്കാലിക സ്‌റ്റേ പുറപ്പെടുവിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.