CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 9 Minutes 57 Seconds Ago
Breaking Now

ചാനല്‍ ജനം കണ്ടാലല്ലേ വിമര്‍ശനം കേള്‍ക്കുക ; റിപ്പബ്ലിക് ടി വിയെ ബഹിഷ്‌കരിച്ച് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടന ; ഉദ്ദവ് താക്കറെയുടെ നീക്കത്തിനെതിരെ തുറന്ന പോരുമായി അര്‍ണബ്

കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ ബഹിഷ്‌കരണനീക്കത്തിനെതിരേ റിപ്പബ്ലിക്കന്‍ ടി.വി. നെറ്റ് വര്‍ക്ക് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല.

ബോളിവുഡ് നടി കങ്കണ റണൗട്ടിനു പിന്നാലെ റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മില്‍ പോര്. മുഖ്യമന്ത്രിയെ വാര്‍ത്തകളിലൂടെ അപമാനിക്കുന്ന അര്‍ണബിന്റെ റിപ്പബ്ലിക് മീഡിയ നെറ്റ്‌വര്‍ക്ക് ബഹിഷ്‌കരിക്കണമെന്ന് മുംബൈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രബലസംഘടനയായ ശിവകേബിള്‍സേന കേബിള്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടു.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്ന് മുംബൈ പോലീസിനെതിരേയും ഉദ്ധവ് താക്കറെയ്‌ക്കെതിരേയും അര്‍ണബ് ഗോസ്വാമി രംഗത്തുവന്നിരുന്നു. കങ്കണഅര്‍ണബ് കൂട്ടുകെട്ടിനെ വിമര്‍ശിച്ച് ശിവസേനാനേയും രംഗത്തുവരികയുണ്ടായി. ഇതിനിടെ ഉദ്ധവ് താക്കറെയുടെ റായ്ഗഢിലെ ഫാംഹൗസില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ചാനല്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് അര്‍ണബ് ഗോസ്വാമി പ്രതികരിച്ചിരുന്നു.

അതേസമയം, കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ ബഹിഷ്‌കരണനീക്കത്തിനെതിരേ റിപ്പബ്ലിക്കന്‍ ടി.വി. നെറ്റ് വര്‍ക്ക് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ചില്ല. ഹൈക്കോടതി പരിഗണിക്കേണ്ട ഹര്‍ജിയല്ല ഇതെന്ന് ജസ്റ്റിസുമാരായ മിലിന്ദ് ജാദവ്, നിതിന്‍ ജാംദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.