CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 14 Seconds Ago
Breaking Now

ലീഡ്‌സില്‍ ലിമ വെര്‍ച്വല്‍ ഓണാഘോഷം; ലൈവ് സ്ട്രീം ഇന്ന് രണ്ടു മണിയ്ക്ക് ആരംഭിക്കും

സൗഹൃദത്തിന്റെയും സമത്വത്തിന്റെയും  അടയാളമായി വളരെ വിപുലമായി ആഘോഷിക്കാറുള്ള ഓണം ഈ വര്‍ഷം നമ്മളെല്ലാവരും കോവിഡ് നിയന്ത്രണം പാലിക്കേണ്ടത് ആയതുകൊണ്ട് ഓണാഘോഷ പരിപാടികള്‍ക്ക് വേണ്ടി നിശ്ചയിച്ചിരുന്ന ഇന്നേദിവസം ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ) വെര്‍ച്ചല്‍ ഓണാഘോഷം ആയി നടത്തുകയാണ്.  ലിമയുടെ എല്ലാ കുടുംബങ്ങളുടെയും പങ്കാളിത്തത്തോടുകൂടി നടത്തുന്ന കലാപരിപാടികളുടെ  ലൈവ്  സ്ട്രീം ഇന്ന്  ശനിയാഴ്ച സെപ്റ്റംബര്‍ (12/09/20) ഉച്ചയ്ക്ക് രണ്ടുമണിക്ക്  ആരംഭിക്കുന്നതാണ്. 

ഈ വര്‍ഷത്തെ ഓണാഘോഷത്തിന് എല്ലാവര്‍ക്കും ഉണര്‍വ് നല്‍കിയത് അത്തപ്പൂക്കള മത്സരവും, ഓണത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഗ്രാഫി മത്സരവുമായിരുന്നു. എല്ലാ കുടുംബങ്ങളും അവരുടെ വീടുകളില്‍ ഓണാഘോഷത്തിന് ഇട്ട പൂക്കളവും, അന്നേ ദിവസത്തെ ഫോട്ടോകളും ആണ് മത്സരത്തിന് ഉപയോഗിച്ചത്. ലീഡ്‌സിലെ പ്രശസ്തമായ തറവാട് റസ്റ്റോറന്‍സ്  ആണ് മത്സരവിജയികള്‍ക്ക് വളരെ ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ലൈവ് സ്ട്രീം കോര്‍ഡിനേറ്റ് ചെയ്തിരിക്കുന്നത് ഫിലിപ്പ്‌സ് കടവിലാണ്. 

 

യുക്മ വൈസ്  വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ഓണാഘോഷ പരിപാടികള്‍ക്ക് എല്ലാവിധ ആശംസകളും 

നേരുന്നതായി അറിയിച്ചു. ലീഡ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍  ഓണസന്ദേശം നല്‍കും.  ഈ വര്‍ഷത്തെ വെര്‍ച്ചല്‍ ഓണാഘോഷ പരിപാടി വിജയിപ്പിക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും ലിമ എക്‌സിക്യുട്ടീവിന് വേണ്ടി സെക്രട്ടറി ജോസഫ് വേങ്ങച്ചേരില്‍ നന്ദി അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.