CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 50 Minutes 49 Seconds Ago
Breaking Now

കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് ; വി ടി ബല്‍റാം എംഎല്‍എ ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

പൊലീസിനെ മര്‍ദ്ദിച്ചത് ഉള്‍പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ വി.ടി ബല്‍റാം എം.എല്‍.എ ഉള്‍പെടെ ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു.

പൊലീസിനെ മര്‍ദ്ദിച്ചത് ഉള്‍പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ 12 ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്കും പരിക്കേറ്റിരുന്നു.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ പൊലീസിനെ മര്‍ദ്ദിച്ചു, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.

സംഘര്‍ഷത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ സിപിഒ ലിജുവിന് ഗുരുതരമായി പരിക്കേറ്റു. കല്ലേറില്‍ മുഖത്ത് പരിക്കേറ്റ ലിജുവിന് ഒമ്പത് തുന്നലുണ്ട്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ തോളെല്ലിനും പരിക്കേറ്റു.

 




കൂടുതല്‍വാര്‍ത്തകള്‍.