CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 22 Minutes 31 Seconds Ago
Breaking Now

കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ ബ്രൂസല്ലോസിസ് രോഗം പടരുന്നു ; ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പനി, ക്ഷീണം, ഹൃദയത്തിന് വീക്കം, വാദം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

കൊറോണയ്ക്ക് ശേഷം ചൈനയില്‍ ബ്രൂസല്ലോസിസ് രോഗം പടര്‍ന്ന് പിടിക്കുന്നു.ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലാന്‍സോ എന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലെ ജീവനക്കാരിലാണ് രോഗം പിടിപെട്ടിരിക്കുന്നത്.മൃഗങ്ങള്‍ക്കായി ബ്രൂസല്ല വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ലാന്‍സോ. കാലാവധി കഴിഞ്ഞ അണുവിമുക്ത ലായനികള്‍ ഉപയോഗിച്ചിരുന്നതാണ് രോഗം പടരാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം സ്ഥാപനത്തിലുണ്ടായ വാതക ചോര്‍ച്ചയ്‌ക്കൊപ്പം ബ്രസല്ല ബാക്ടീരിയയും അന്തരീക്ഷത്തില്‍ വ്യാപിച്ച് 200 ഓളം പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു. നിലവില്‍ 3,245 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പനി, ക്ഷീണം, ഹൃദയത്തിന് വീക്കം, വാദം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. മാള്‍ട്ടാ ഫീവര്‍ എന്നും മെഡിറ്ററേനിയന്‍ ഫീവറെന്നും പേരുള്ള ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ തലവേദന, പേശി വേദന എന്നിവയും ഉള്‍പ്പെടും.

കന്നുകാലികള്‍, പന്നി, പട്ടി എന്നിവയില്‍ നിന്നാണ് രോഗം പടരുന്നത്. ഈ രോഗം ബാധിച്ച മൃഗങ്ങളുടെ പാല് മറ്റ് ഉത്പന്നങ്ങളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പടരാം. ബ്രസല്ല ബാക്ടീരിയ അന്തരീക്ഷത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ ഈ വായു ശ്വസിക്കുന്നതിലൂടെയും രോഗം പിടിപെടാം.

 




കൂടുതല്‍വാര്‍ത്തകള്‍.