CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 51 Seconds Ago
Breaking Now

'97 കോടി ജനങ്ങള്‍ വോട്ട് ചെയ്യുന്ന രാജ്യത്തിനെ ജനാധിപത്യം പഠിപ്പിക്കേണ്ട!' 'വോട്ട് ചോര്‍' വിവാദങ്ങളില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഇറ്റാലിയന്‍ നേതാവ്

സ്വന്തമായ ജനാധിപത്യ സ്ഥാപനങ്ങളും ശക്തമായ നീതിന്യായ വ്യവസ്ഥയുമുള്ള രാജ്യമാണ് ഇന്ത്യയെന്നും വിദേശ നേതാക്കളുടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ അനാവശ്യമാണെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് സമ്മിറ്റില്‍ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ വിമര്‍ശിച്ച് 'വോട്ട് ചോര്‍, ഗാഡി ഛോഡ്' മുദ്രാവാക്യം ഉയര്‍ത്തിയ ഇറ്റാലിയന്‍ രാഷ്ട്രീയക്കാരന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് പിന്തുണയുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ പാര്‍ട്ടിയായ ഫോര്‍സ ഇറ്റാലിയയുടെ നേതാവ് .

യൂറോപ്യന്‍ സോഷ്യലിസ്റ്റ് നേതാവ് ജിയാക്കോമോ ഫിലിബെക്കിന്റെ വിമര്‍ശനങ്ങളെ ഇറ്റാലിയന്‍ നേതാവ് ഡെബോറ ബെര്‍ഗാമിനി ശക്തമായി എതിര്‍ത്തു. 97 കോടി പൗരന്മാര്‍ വോട്ട് രേഖപ്പെടുത്തുന്ന ഒരു മഹാരാജ്യത്തിന് ജനാധിപത്യത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു നല്‍കുന്നത് തീര്‍ത്തും അനുചിതമാണെന്ന് ബെര്‍ഗാമിനി വ്യക്തമാക്കി.

സ്വന്തമായ ജനാധിപത്യ സ്ഥാപനങ്ങളും ശക്തമായ നീതിന്യായ വ്യവസ്ഥയുമുള്ള രാജ്യമാണ് ഇന്ത്യയെന്നും വിദേശ നേതാക്കളുടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ അനാവശ്യമാണെന്നും അവര്‍ പറഞ്ഞു.

തെലങ്കാനയില്‍ സംഘടിപ്പിച്ച ഭാരത് സമ്മിറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യൂറോപ്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറലായ ജിയാക്കോമോ ഫിലിബെക്ക് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള പ്രചാരണത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.