
















ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യ ചെയ്തതല്ലെന്നും കൊല്ലപ്പെട്ടതാകാമെന്നും ഫോറന്‍സിക് വിദഗ്ധന്‍. ന്യൂയോര്‍ക്ക് മെഡിക്കല്‍ എക്‌സാമിനറുടെ രേഖകളും ചിത്രങ്ങളും പരിശോധിച്ച് ബ്രിട്ടീഷ് വിദഗ്ധന്‍ പ്രൊഫ. മൈക്കല്‍ ഫ്രീമാനാണ് പുതിയ വിലയിരുത്തല്‍ നടത്തിയത്.
എപ്സ്റ്റീനെ പിന്നില്‍ നിന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. എന്നാല്‍ പഠനം വിദഗ്ധ സമിതി പരിശോധനയ്ക്ക് വിധിയമായിട്ടില്ല. മൃതദേഹം നേരിട്ട് പരിശോധിച്ചിട്ടുമില്ല.
എപ്സ്റ്റീന്റെ ഇടത് തോളില്‍ ആഴത്തിലുള്ള രക്തസ്രാവം, മുഖത്ത് മര്‍ദ്ദനമേറ്റത്തിന്റെ അടയാളങ്ങള്‍, കഴുത്തില്‍ കെട്ടിന്റെ പാടിന് മുകളിലായി മുറിവുകള്‍, നഖം കൊണ്ടുള്ള അടയാളങ്ങള്‍ എന്നിവ കണ്ടെത്തിയതായി ഫ്രീമാന്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ കഴുത്തിലെ കെട്ട് നീക്കാന്‍ ശ്രമിച്ചതിന്റെ സൂചനയാകാമിതെന്നും അദ്ദേഹം വിലയിരുത്തി. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലില്‍ തൂക്കിയിട്ടതാകാമെന്നും അദ്ദേഹം പറഞ്ഞു.
2019 ഓഗസ്ത് 10നാണ് ലൈംഗീക കടത്ത് കേസില്‍ വിചാരണ കാത്തിരിക്കേ ന്യൂയോര്‍ക്കിലെ ജയിലില്‍ എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഔദ്യോഗിക നിഗമനം.