CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 32 Minutes 25 Seconds Ago
Breaking Now

മെഗാന്‍ മാര്‍ക്കിള്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കും! അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കാഞ്ഞത് രാഷ്ട്രീയ ലക്ഷ്യത്തോടെ; കളി കാര്യമാകുമോ?

താനും, ഹാരി രാജകുമാരനും ബ്രിട്ടീഷ് പദവികള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചാല്‍ പ്രസിഡന്റ് പദവിയിലേക്ക് പോരാടാനാണ് മെഗാന്റെ നീക്കങ്ങള്‍

അമേരിക്കയിലെ ഒരു സീരിയല്‍ നടി ഇങ്ങ് ബ്രിട്ടനില്‍ വന്ന് സാക്ഷാല്‍ രാജകുമാരനെ തന്നെ തട്ടിക്കൊണ്ട് പോയപ്പോള്‍ ആളുകള്‍ ശരിക്കും അമ്പരന്നു. വിവാഹം കഴിച്ച് ഹാരി രാജകുമാരന്റെ രാജകീയ ഡ്യട്ടികളില്‍ നിന്ന് വരെ വേര്‍പിരിച്ചാണ് മെഗാന്‍ മാര്‍ക്കിള്‍ യുഎസിലേക്ക് മടങ്ങിയത്. എന്നാല്‍ ആ പോക്ക് വെറുമൊരു കുടുംബപ്രശ്‌നം മുന്‍നിര്‍ത്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെഗാന്‍ മാര്‍ക്കിളിന്റെ ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയാണെന്നാണ് രാജകുടുംബത്തിലെ അംഗത്തെ ഉദ്ധരിച്ച് വാനിറ്റി ഫെയര്‍ വെളിപ്പെടുത്തുന്നത്. താനും, ഹാരി രാജകുമാരനും ബ്രിട്ടീഷ് പദവികള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചാല്‍ പ്രസിഡന്റ് പദവിയിലേക്ക് പോരാടാനാണ് മെഗാന്റെ നീക്കങ്ങള്‍. 

ലോസാഞ്ചലസിലെ ബംഗ്ലാവില്‍ താമസിക്കുന്ന 39-കാരി സസെക്‌സ് ഡച്ചസും, 35-കാരന്‍ ഹാരിയും അടുത്തിടെ അമേരിക്കക്കാരോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ടൈംസ് 100-നായി വീഡിയോ പുറത്തുവിട്ടിരുന്നു. ട്രംപിനെയല്ല എതിരാളി ജോ ബൈഡനെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും ഇവര്‍ സൂചിപ്പിച്ചിരുന്നു. 

ബ്രിട്ടീഷ് രാജകുമാരനെ വിവാഹം ചെയ്തപ്പോഴും അമേരിക്കന്‍ പൗരത്വം മെഗാന്‍ ഉപേക്ഷിക്കാതിരുന്നത് രാഷ്ട്രീയ പ്രവേശനം മുന്‍നിര്‍ത്തിയാണെന്നാണ് ദമ്പതികളുമായി അടുത്ത ബന്ധമുള്ള ശ്രോതസ്സ് വാനിറ്റി ഫെയറിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ വാദം തെറ്റാണെന്ന് മറ്റ് ചില ശ്രോതസ്സുകള്‍ പ്രതികരിച്ചതായും ഈ മാധ്യമം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.