CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes Ago
Breaking Now

കൊവിഡ് വാക്‌സിന്‍ ഒന്നാക്കണ്ട, ദാ രണ്ടാമത്തെ പിടിച്ചോ, മൂന്നാമത്തെ പിന്നാലെയുണ്ട്! രണ്ടാം കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി റഷ്യ; സ്പുട്‌നിക് 5ന് പിന്നാലെ എപ്പിവാക്‌കൊറോണ

സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് എപ്പിവാക്‌കൊറോണ വികസിപ്പിച്ചത്

രണ്ടാമത്തെ കൊവിഡ്-19 വാക്‌സിന് റെഗുലേറ്ററി അംഗീകാരം നല്‍കിയതായി പ്രഖ്യാപിച്ച് റഷ്യ. ലോകത്തിലെ ആദ്യത്തെ കൊവിഡ്-19 വാക്‌സിനായി അംഗീകാരം നല്‍കിയ സ്പുട്‌നിക് 5ന് ശേഷമാണ് എപ്പിവാക്‌കൊറോണ എന്ന രണ്ടാം വാക്‌സിനും റഷ്യ സമാനമായ രീതിയില്‍ അംഗീകരിച്ചത്. 

'എനിക്ക് നല്ലൊരു വാര്‍ത്ത പങ്കുവെയ്ക്കാനുണ്ട്. നോവോസിബിര്‍സ്‌ക് ആസ്ഥാനമായ വെക്ടര്‍ സെന്റര്‍ രണ്ടാമത്തെ കൊറോണാവൈറസ് വാക്‌സിനായ എപ്പിവാക്‌കൊറോണ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്', റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പറഞ്ഞു. 

സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് എപ്പിവാക്‌കൊറോണ വികസിപ്പിച്ചത്. കഴിഞ്ഞ മാസം വാക്‌സിന്റെ പ്രാരംഭഘട്ട ഹ്യൂമന്‍ ട്രയല്‍സ് പൂര്‍ത്തിയാക്കി. എന്നാല്‍ ഇതിന്റെ ഫലങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നുമാത്രമല്ല വന്‍തോതില്‍ ട്രയല്‍സ് നടത്തുന്ന മൂന്നാം ഘട്ടം ഇതുവരെ തുടങ്ങിയിട്ടുമില്ല. 

ആദ്യത്തെയും, രണ്ടാമത്തെയും വാക്‌സിനുകളുടെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പുടിന്‍ പറഞ്ഞു. വിദേശ പങ്കാളികളുമായി സഹകരിച്ച് വാക്‌സിന്‍ വിദേശത്തും പ്രൊമോട്ട് ചെയ്യും. പെപ്‌റ്റൈഡ് അടിസ്ഥാനമാക്കിയ വാക്‌സിനാണ് എപ്പിവാക്‌കൊറോണ. 

മോസ്‌കോവിലെ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്‌നിക് 5 ആഭ്യന്തരമായി ഉപയോഗിക്കാന്‍ ആഗസ്റ്റില്‍ ലൈസന്‍സ് നല്‍കിയിരുന്നു. ഈ വാക്‌സിനും മൂന്നാം ഘട്ടത്തിന് മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്പുട്‌നിക് 5ന്റെ ട്രയല്‍സ് ഇപ്പോള്‍ പുരോഗമിച്ച് വരികയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.