CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 36 Minutes 59 Seconds Ago
Breaking Now

ഇടുക്കിയില്‍ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

അപകടനില തരണംചെയ്‌തെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.

കട്ടപ്പന നരിയംപാറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പതിനാറുവയസുകാരി വീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ദേഹത്ത് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം കണ്ട വീട്ടുകാര്‍ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. അപകടനില തരണംചെയ്‌തെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.

ബുധനാഴ്ച നരിയംപാറയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മനു മനോജ് (24) പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുകാട്ടി വീട്ടുകാര്‍ കട്ടപ്പന ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയിരുന്നു. മൊഴിയെടുത്തപ്പോള്‍ കുട്ടി ഇത് ശരിവയ്ക്കുകയും ചെയ്തു. ഇതോടെ പോക്‌സോ ചുമത്തി മനുവിനെതിരെ കേസെടുത്തു. കുട്ടി ദളിത് വിഭാഗത്തില്‍പ്പെട്ടതായതുകൊണ്ട് അതിന്‍പ്രകാരമുള്ള വകുപ്പുകളും പോക്‌സോ വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. അന്വേഷണം പ്രഖ്യാപിച്ചതോടെ മനു ഒളിവില്‍പ്പോയി.

ഡി.വൈ.എഫ്.ഐ. അംഗമായ മനുവിനെ പോലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ച് യുവമോര്‍ച്ച കട്ടപ്പനയില്‍ പ്രതിഷേധപ്രകടനം നടത്തി. അതേസമയം മനോജിനെ പുറത്താക്കിയതായി ഡിഐഎഫ്‌ഐ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.