CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes 55 Seconds Ago
Breaking Now

എസന്‍സ് അയര്‍ലന്‍ഡ് ക്യൂരിയോസിറ്റി '20 സയന്‍സ് ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എസന്‍സ് അയര്‍ലണ്ട് സംഘടിപ്പിച്ച ശില്‍പശാലയിലെ സയന്‍സ് ക്വിസ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ബ്രയാന സൂസന്‍ വിനു വും, രണ്ടാം സമ്മാനം സിദ്ധാര്‍ത്ഥ്  ബിജുവും മൂന്നാം സമ്മാനം മാധവ് സന്ദീപ് നമ്പ്യാരും  കരസ്ഥമാക്കി.

സെക്കന്‍ഡറി വിഭാഗത്തില്‍ സേയാ സെന്‍ , അന്‍ജിക നായക് എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം കാര്‍ത്തിക് ശ്രീകാന്ത് കരസ്ഥമാക്കിയപ്പോള്‍ തൊട്ടടുത്തുതന്നെ ആയി ജോയല്‍ സൈജു മൂന്നാം സ്ഥാനം നേടി.

കോവിഡ് മൂലം   ഈ വര്‍ഷത്തെ ശില്പശാല ഓണ്‍ലൈനായി ആണ് സംഘടിപ്പിച്ചത്. ക്വിസ് മത്സരത്തിന് പുറമേ സയന്‍സ് ആര്‍ട്ടിക്കിള്‍, സയന്‍സ് പ്രോജക്ട്, സയന്‍സ് പോസ്റ്റര്‍ ഡിസൈനിങ് എന്നീ മത്സരങ്ങള്‍ കൂടി ഉണ്ടായിരുന്നു.

ഇവയുടെ വിലയിരുത്തല്‍ വിദഗ്ധസമിതി നടത്തിക്കൊണ്ടിരിക്കുന്നു. അതിലെ വിജയികളെ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൈമാറും.

ശാസ്ത്രകൗതുകം വളര്‍ത്താന്‍  കുട്ടികള്‍ക്ക് ലഭിച്ച മികച്ച ഒരു അവസരം ആയിരുന്നു ഇത് എന്ന് പല മാതാപിതാക്കളും അഭിപ്രായപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.