CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 5 Minutes 1 Seconds Ago
Breaking Now

അമ്മയ്ക്ക് ഇംഗ്ലീഷ് അറിയില്ല; യുകെ ഇമിഗ്രേഷന്‍ ടെസ്റ്റില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ മുന്‍ പ്രധാനമന്ത്രി തെരേസ മേയ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കി മകന്‍; സ്ലോയില്‍ നിന്നുള്ള 27-കാരന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ

ആറ് കുറ്റങ്ങളും ഷാ നിഷേധിച്ചെങ്കിലും രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്

യുകെ ഇമിഗ്രേഷന്‍ ടെസ്റ്റില്‍ അമ്മ പരാജയപ്പെടുമെന്ന ഭയത്തില്‍ മുന്‍ പ്രധാനമന്ത്രി തെരേസ മേയ് ഉള്‍പ്പെടെ രാഷ്ട്രീയക്കാരെ വിളിച്ച് വധഭീഷണി മുഴക്കിയ മകന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ. ഇംഗ്ലീഷ് സംസാരിക്കാത്ത അമ്മ നോറീന് ടെസ്റ്റ് ബുദ്ധിമുട്ടായിരിക്കുമെന്നാണ് 27-കാരനായ വാജിദ് ഷാ വിശ്വസിച്ചത്. ഇതോടെ റോംസെ എംപി കരോളിന്‍ നോക്‌സ്, സ്ലോ ലേബര്‍ എംപി ടാന്‍ ധേസി, മില്‍ട്ടണ്‍ കെയിന്‍സ് നോര്‍ത്ത് കണ്‍സര്‍വേറ്റീവ് എംപി മാര്‍ക്ക് ലങ്കാസ്റ്റര്‍ എന്നിവര്‍ക്കാണ് ഷാ ഭീഷണി സന്ദേശങ്ങള്‍ നല്‍കിയത്. 

ഇതിന് പുറമെയാണ് ആ സമയത്തെ പ്രധാനമന്ത്രി തെരേസ മേയ്ക്കും വധഭീഷണി അയച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരുന്നു സംഭവങ്ങള്‍. കത്തി ഉപയോഗിച്ചോ, വെടി വെച്ചോ കൊന്ന ശേഷം തലവെട്ടിയെടുക്കുമെന്നാണ് ടാന്‍ ധേസിക്ക് അയച്ച ഇമെയിലില്‍ ഇയാള്‍ കുറിച്ചത്. വന്‍തോതില്‍ അസഭ്യവും പടച്ചുവിട്ടു. ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍സ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന കണ്ടന്റ് അയച്ചതിന് ആറ് കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. 

എംപിമാരും, പീയേഴ്‌സും ഭീഷണി സന്ദേശങ്ങള്‍ ഏറെ ബുദ്ധിമുട്ടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റില്‍ ജോലി ചെയ്യാനുള്ള അവസ്ഥയെ പോലും ഭീഷണി ബാധിച്ചെന്ന് എംപി ധേസി പറഞ്ഞു. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ഇത്തരം ഭീഷണികള്‍ ലഭിക്കാറുണ്ടെങ്കിലും തുടര്‍ച്ചയായി വധഭീഷണി ലഭിച്ചത് ആദ്യമായാണെന്ന് തെരേസ മേയ് പറഞ്ഞു. ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെ പല നേതാക്കള്‍ക്കും സമാന സന്ദേശങ്ങള്‍ അയച്ചെങ്കിലും ഇത് എത്തിപ്പെട്ടില്ല.

പഠനവൈകല്യങ്ങളുള്ള ഷാ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട എംപിമാര്‍ക്ക് ഭീഷണി അയയ്ക്കാന്‍ പദ്ധതിയിട്ട് നടപ്പാക്കുകയാണ് ചെയ്തത്. ജഡ്ജിന്റെ ചോദ്യങ്ങള്‍ക്ക് ഷാ മറുപടിയും നല്‍കിയില്ല. പിതാവിന്റെ പേരിലോ, മറ്റ് ചിലരുടെ പേരിലോ ആയിരുന്നു ഭീഷണികള്‍ എഴുതിയത്. ആറ് കുറ്റങ്ങളും ഷാ നിഷേധിച്ചെങ്കിലും രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.