CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 29 Minutes 31 Seconds Ago
Breaking Now

ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സാം പേപ്പറില്‍ എന്തെല്ലാം ഉണ്ടാകുമെന്ന് മുന്‍കൂര്‍ അറിയിക്കും; മാര്‍ക്ക് ദാനം ഉദാരമാക്കും; അടുത്ത സമ്മറില്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇംഗ്ലണ്ടില്‍ പരീക്ഷ നടത്താന്‍ ലക്ഷ്യമിടുന്നു

കൊറോണാവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അധ്യയനം നഷ്ടമായ സാഹചര്യത്തിലാണ് നടപടികള്‍

ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത സമ്മറില്‍ പരീക്ഷ നടത്താന്‍ പുതിയ രീതികള്‍ ഒരുക്കി എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. എക്‌സാം പേപ്പറുകളില്‍ എന്താണ് ഉള്‍പ്പെടുത്തുകയെന്ന് മുന്‍കൂര്‍ അറിയിക്കുന്നതിനൊപ്പം മാര്‍ക്ക് ഉദാരമായി നല്‍കാനും പദ്ധതിയുണ്ട്. അധ്യാപന സമയത്തെ ബാധിച്ച വിദ്യാര്‍ത്ഥികളെ വ്യത്യസ്തമായി പരിഗണിക്കാനും എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും, എക്‌സാം റെഗുലേറ്ററും തയ്യാറാക്കുന്ന പദ്ധതികള്‍ ലക്ഷ്യമിടുന്നു. 

ചില വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകളില്‍ ആസ്റ്റെറിസ്‌ക് ചിഹ്നവും നല്‍കും. ഈ അപേക്ഷകരോട് ദയവോടെ പെരുമാറാന്‍ ഹയര്‍ എഡ്യുക്കേഷന്‍ കോളേജുകള്‍ക്കുള്ള സൂചനയാണ് ഈ ചിഹ്നമിടല്‍. ഇതിന് പുറമെ ആയിരക്കണക്കിന് ജിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സാം ടോപ്പിക് സംബന്ധിച്ച് മുന്‍കൂറായി വിവരം നല്‍കും. ചില കോഴ്‌സുകള്‍ക്ക് ആവശ്യമായ ഗ്രേഡുകള്‍ കുറയ്ക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റികള്‍ തുടക്കം കുറിച്ചിട്ടുണ്ട്. കൊറോണാവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അധ്യയനം നഷ്ടമായ സാഹചര്യത്തിലാണ് നടപടികള്‍. 

വെയില്‍സിലും, സ്‌കോട്ട്‌ലണ്ടിലും ജിസിഎസ്ഇ എക്‌സാം റദ്ദാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടും ഈ വഴി പിന്തുടരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇതിന് പകരമായി വേറിട്ട രീതിയില്‍ പരീക്ഷ നടത്താനാണ് ഇംഗ്ലണ്ട് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം എക്‌സാം ബോര്‍ഡുകള്‍ ഏതെല്ലാം സബ്ജക്ട് മേഖലകളാണ് ജിസിഎസ്ഇ, എ-ലെവല്‍ പേപ്പറുകളില്‍ ഉള്‍പ്പെടുകയെന്ന് മുന്‍കൂര്‍ അറിയിക്കും. ഇതുവഴി ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ അധ്യാപകര്‍ക്ക് സാധിക്കും. 

പരീക്ഷകള്‍ മാന്യമായ രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ നിക്ക് ഗിബ്ബ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2020 ഗ്രേഡിംഗ് സിസ്റ്റം കമ്പ്യൂട്ടര്‍ കാല്‍ക്കുലേഷന് നല്‍കിയത് ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും വലിയ കുഴപ്പങ്ങളിലാണ് കലാശിച്ചത്. ഈ സാഹചര്യത്തിലാണ് വെയില്‍സും, സ്‌കോട്ട്‌ലണ്ടും അടുത്ത വര്‍ഷവും അസസ്‌മെന്റ് അടിസ്ഥാനമാക്കി ഗ്രേഡ് നല്‍കാന്‍ നിശ്ചയിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.