CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 23 Minutes 19 Seconds Ago
Breaking Now

ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ കഴുത്തറത്ത് മരിച്ച നിലയില്‍

വാതില്‍ ചവിട്ടി തുറന്നപ്പോവാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍തൃവീട്ടില്‍ യുവതിയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുത്താന ഗുരുമുക്കിന് സമീപം സുനിത ഭവനില്‍ ആതിര (24) ആണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വെള്ളിയാഴ്ച രാവിലെ 11.45 നാണ് ആതിരയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര മാസം മുമ്പായിരുന്നു ആതിരയുടെ വിവാഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു. 10 മണിയോടെ വെന്നിയോട് താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാനെത്തിയെങ്കിലും വീട്ടില്‍ ആരേയും കണ്ടില്ല. ശരത് എത്തിയ ശേഷം വീട്ടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ ശുചിമുറി അകത്തു നിന്നും കുറ്റിയിട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോവാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിന് തൊട്ടു മുമ്പാണ് ശരത് വിദേശത്തു നിന്നും നാട്ടിലെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.