
















സംസ്ഥാനം കടക്കെണിയില്‍ നട്ടം തിരിയുമ്പോള്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടത്താനാകില്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. ജനങ്ങളുടെ കയ്യടിക്കായി ക്ഷേമ പദ്ധതികളും വന്‍കിട പദ്ധതികളും പ്രഖ്യാപിക്കുമ്പോള്‍ പണം എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് വിമര്‍ശകരുടെ ചോദ്യം.
അതേസമയം, വരുമാന സാധ്യതകള്‍ക്കായി പുതിയ രീതികള്‍ക്ക് കൂടി തുടക്കം കുറിക്കുന്നതാണ് ബജറ്റെന്നാണ് ധനമന്ത്രിയുടെ വാദം. എന്നാല്‍, വരുമാനം വരുന്നതിന് കൃത്യമായ വഴി ബജറ്റ് പറയുന്നില്ലെന്നാണ് സാമ്പത്തിക രംഗത്തുള്ളവര്‍ പറയുന്നത്.
കടത്തില്‍ മുങ്ങി കുളിച്ചു നില്‍കുന്ന കേരളത്തെ കൂടുതല്‍ കടക്കെണിയിലേക്ക് വലിച്ചെറിയുന്ന പ്രഖ്യാപനപമാണ് ബജറ്റ്. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്ക് തന്നെ നട്ടം തിരിയുമ്പോഴാണ് വരുമാനമെവിടെയെന്ന് പറയാതെയുള്ള പ്രഖ്യാപനങ്ങള്‍. ഇത് വലിയ സാമ്പത്തിക ബാധ്യത ക്ഷണിച്ചു വരുത്തുമെന്നും വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനകീയ ബജറ്റാണ് ഇക്കുറി അവതരിപ്പിച്ചത്. പെന്‍ഷന്‍ ഉയര്‍ത്തുന്നത് ഉള്‍പ്പെടെ. എന്നാല്‍ ഇതൊന്നും പ്രാബല്യത്തിലാകില്ലെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.