CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 53 Minutes 3 Seconds Ago
Breaking Now

വാക്‌സിന്റെ സുരക്ഷയെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക ; കേരളത്തില്‍ കുത്തിവെപ്പെടുത്തത് രജിസ്റ്റര്‍ ചെയ്തവരില്‍ 25 ശതമാനം മാത്രം ; മെല്ലോ പോക്കില്‍ വിമര്‍ശനവുമായി കേന്ദ്രം

കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്ന് കേന്ദ്രം അറിയിച്ചു

കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ മന്ദഗതിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതൃപ്തി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേരളത്തില്‍ ഇതുവരെ കുത്തിവെപ്പ് നല്‍കിയത് രജിസ്റ്റര്‍ ചെയ്തവരില്‍ 25 ശതമാനം പേര്‍ക്ക് മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 70 ശതമാനത്തിന് മുകളിലാണ്.

അതേസമയം വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുള്ള ആശങ്കയാണ് വാക്‌സിനേഷനുള്ള തടസമെന്ന് സംസ്ഥാനം മറുപടി നല്‍കി. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിന് മുകളിലെത്തി. വാക്‌സിനേഷന്‍ സംബന്ധിച്ച റിവ്യു മീറ്റിങിലാണ് കേന്ദ്രം അതൃപ്തി അറിയിച്ചത്.

രാജ്യത്താകെ 3.81 ലക്ഷം പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 580 പേര്‍ക്ക് ചില പാര്‍ശഫലങ്ങളുണ്ടായി. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. പിന്നാലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കും. 3 കോടി പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിനേഷന്‍. കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ വാക്‌സിനുകളാണ് രാജ്യത്ത് ഇപ്പോള്‍ നല്‍കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.