CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 59 Minutes 18 Seconds Ago
Breaking Now

മന്ത്രി മന്ദിരങ്ങള്‍ മോടി കൂട്ടാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് രണ്ടു കോടിയോളം രൂപ

ഭരണ പരിഷ്‌കാര അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ 52000 രൂപ ചെലവാക്കി.

ഇടതു മുന്നണി അധികാരത്തിലേറിയ ശേഷം മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടി കൂട്ടാനുമായി ചെലവഴിച്ചത് രണ്ടു കോടിയോളം രൂപ. ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രിയാണ് .29.22 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസ് അറ്റകുറ്റപണിയ്ക്കായി ചെലവാക്കിയത്. ഏറ്റവും കുറച്ചു തുക ചെലവാക്കിയത് സി രവീന്ദ്രനാണ്. 1.37 ലക്ഷമാണ് ചെലവാക്കിയത്.

എറണാകുളം വാഴക്കാല സ്വദേശിക്കാണ് വിവരാവകാശ രേഖയിലൂടെ ഈ വിവരങ്ങള്‍ ലഭിച്ചത്. ക്ലിഫ് ഹൗസില്‍ 13.11 ലക്ഷം രൂപ ഫര്‍ണീച്ചര്‍ വാങ്ങാനുപയോഗിച്ചു. 2.07 ലക്ഷം രൂപ കര്‍ട്ടനും പൊതുമരാമത്ത് ജോലികള്‍ക്കായി 9.56 ലക്ഷവും വൈദ്യുതീകരണ ജോലികള്‍ക്ക് 4.50 ലക്ഷവും ചെലവാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 4.07 ലക്ഷം രൂപ കന്റോണ്‍മെന്റ് ഹൗസില്‍ അറ്റകുറ്റപണിയ്ക്ക് ചെലവാക്കി. ഭരണ പരിഷ്‌കാര അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ 52000 രൂപ ചെലവാക്കി.ചീഫ് സെക്രട്ടറി അറ്റകുറ്റപണിയ്ക്കായി ചെലവാക്കിയത് 3.17 ലക്ഷമാണ്.




കൂടുതല്‍വാര്‍ത്തകള്‍.