CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 15 Minutes 28 Seconds Ago
Breaking Now

യുകെയിലെ ഇന്ത്യക്കാരെ അപമാനിച്ച് ബിബിസി; ഇന്ത്യയുടെ 'തലവെട്ടിയ' ഭൂപടത്തില്‍ ജമ്മു കശ്മീരും, ലഡാക്കും അപ്രത്യക്ഷം; യുകെയിലെ ഇന്ത്യക്കാരെ അപമാനിക്കുന്നതിന് തുല്യമെന്ന് ലേബര്‍ എംപിയുടെ കത്ത്; വിവാദമായതോടെ ഭൂപടം തിരുത്തി മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍?

ഇന്ത്യയുടെ ഭൂപടം ചുവപ്പ് നിറച്ച്, കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും, ലഡാക്കും അപ്രത്യക്ഷമായ നിലയിലാണ് ഭൂപടം ബിബിസി അവതരിപ്പിച്ചത്

പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് കുറച്ച് വര്‍ഷം മുന്‍പ് വരെ ഇന്ത്യയുടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഒരു മൂന്നാംകിട ലോകരാഷ്ട്രത്തിന്റെ പ്രശ്‌നം മാത്രമായിരുന്നു. ബ്രിട്ടീഷുകാര്‍ വന്നുഭരിച്ച് മുടിച്ച്, നടുവൊടിച്ച ഒരു രാജ്യത്ത് വിതച്ചിട്ട് പോയ മതാടിസ്ഥാനത്തിലുള്ള ഭിന്നിപ്പ് വളര്‍ന്നാണ് ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ കലഹവും, ലോകാഹലവും രൂപപ്പെട്ടതെന്ന സത്യം അവര്‍ മനഃപ്പൂര്‍വ്വം വിസ്മരിച്ചു. ഭീകരവാദത്തിന്റെ ബോംബുകള്‍ ഇന്ത്യയില്‍ പൊട്ടുമ്പോഴും ഇവര്‍ക്ക് അത് വെറും വാര്‍ത്ത മാത്രമായി. പക്ഷെ ഈ ഹുങ്ക് പിടിച്ച രാഷ്ട്രങ്ങളിലേക്കും ഭീകരവാദം വ്യാപിച്ചപ്പോള്‍ അവര്‍ക്ക് കാര്യം പിടികിട്ടി. വളരുന്ന ഇന്ത്യയുടെ അതിര്‍ത്തിയില്‍ നടക്കുന്നത് എന്താണെന്ന് അപ്പോഴാണ് പാശ്ചാത്യ രാജ്യങ്ങള്‍ തിരിച്ചറിയുന്നത്. 

ജമ്മു കശ്മീരും, ലഡാക്കും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ 'തലകള്‍' ഏതാനും മാസം മുന്‍പ് വരെ സ്വയംഭരണ അവകാശമുള്ള സംസ്ഥാനമായിരുന്നു. ഇൗ തെറ്റ് തിരുത്തി ഈ ഇടങ്ങളെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നീക്കം കൈക്കൊണ്ടത്. പക്ഷെ ഇതൊന്നും അങ്ങ് ബ്രട്ടനിലെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍- ബിബിസി അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. നിയുക്ത പ്രസിഡന്റ് ജോ-ബൈഡന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ബിബിസി വേള്‍ഡ് സര്‍വ്വീസ് അവതരിപ്പിച്ച 'യുഎസ് ഇലക്ഷന്‍ 2020- ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ജോ ബൈഡനില്‍ നിന്ന് ആവശ്യപ്പെടുന്നത് എന്ത്' എന്ന പരിപാടിയില്‍ ഇന്ത്യയുടെ ഭൂപടനം വികലമാക്കി അവതരിപ്പിക്കാന്‍ ബിബിസിക്ക് യാതൊരു മടിയും ഉണ്ടായില്ല. 

ഇന്ത്യയുടെ ഭൂപടം ചുവപ്പ് നിറച്ച്, കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും, ലഡാക്കും അപ്രത്യക്ഷമായ നിലയിലാണ് ഭൂപടം ബിബിസി അവതരിപ്പിച്ചത്. എന്തായാലും നിമിഷ നേരം കൊണ്ട് ഓണ്‍ലൈനില്‍ ബിബിസിയുടെ നടപടിക്ക് എതിരെ ആരോപണം ശക്തമായി. ലേബര്‍ എംപി വീരേന്ദ്ര ശര്‍മ്മ ഔദ്യോഗികമായി ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിഡ് കത്തയച്ചു. പരിപാടിയില്‍ പാലിച്ച എഡിറ്റോറിയല്‍ ഗൈഡ്‌ലൈന്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ ശര്‍മ്മ കത്തില്‍ ആവശ്യപ്പെട്ടു. യുകെയിലെ ഇന്ത്യക്കാരെയും, ഇന്ത്യയെയും അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്ന് ഇന്തോ-ബ്രിട്ടീഷ് ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് (എപിപിജി) ചെയര്‍ കൂടിയായ ശര്‍മ്മ ചൂണ്ടിക്കാണിച്ചു. 

'ഈ ഭൂപടം പൂര്‍ണ്ണമല്ലാത്ത ഇന്ത്യയെ കാണിക്കുന്നു. ഇതില്‍ ഇന്ത്യയുടെ സുപ്രധാന ഭാഗമെന്ന് അംഗീകരിച്ചിട്ടുള്ള ജമ്മു കശ്മീര്‍ കാണാനില്ല. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമല്ലാതെ കാണിക്കുന്നത് യുകെയില്‍ ജീവിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അപമാനമാണ്', ശര്‍മ്മ കത്തില്‍ വ്യക്തമാക്കി. ബിബിസി വേള്‍ഡ് സര്‍വ്വീസ് ആഗോള തലത്തിലെ സുപ്രധാന ശ്രോതസ്സാണ്. ഏകപക്ഷീയവും, ഇന്ത്യാവിരുദ്ധ നിലപാടും ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചാല്‍ ഈ നല്ല പേര് ഇല്ലാതാകും, വെസ്റ്റ് ലണ്ടന്‍ ഈലിംഗ്-സൗത്താളിനെ പ്രതിനിധീകരിക്കുന്ന ശര്‍മ്മ ചൂണ്ടിക്കാണിച്ചു. 

എന്തായാലും കത്ത് പ്രസിദ്ധീകരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. യുകെ ഇന്ത്യന്‍ സമൂഹം അടിയന്തര നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതോടെ മാപ്പ് പറഞ്ഞ് ബിബിസി അധികൃതര്‍ രംഗത്തെത്തി. ഓണ്‍ലൈന്‍ ബ്രോഡ്കാസ്റ്റില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മു കശ്മീര്‍ കൂട്ടിച്ചേര്‍ത്ത യഥാര്‍ത്ഥ ഫോര്‍മാറ്റ് ഉപയോഗിച്ചുള്ള അപ്‌ഡേഷനും എത്തി. 'ലണ്ടനില്‍ നിന്ന് ഞങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ മാപ്പില്‍ ചില തെറ്റുകള്‍ കടന്നുകൂടി, ഇത് ബിബിസി ന്യൂസ് ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഭൂപടമല്ല. ഇത് തിരുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു' ബിബിസി വക്താവ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.