CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 47 Seconds Ago
Breaking Now

അടിവസ്ത്രത്തില്‍ നിര്‍ത്തി കിന്‍ഡര്‍ഗാര്‍ടണ്‍ കുട്ടികളെ ഐസ് വെള്ളത്തില്‍ കുളിപ്പിച്ച് പുതിയ കൊവിഡ് കലാപരിപാടി; ഇന്‍ഫെക്ഷനുകളെ ഇല്ലാതാക്കുമെന്ന വിശ്വാസത്തില്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തി സൈബീരിയ; തണുത്തുവിറച്ച് അലറിക്കരഞ്ഞ് വിദ്യാര്‍ത്ഥികള്‍

ആരെയും നിര്‍ബന്ധിച്ച് ഇത് ചെയ്യിക്കുന്നില്ലെന്നാണ് അധ്യാപകരുടെ നിലപാട്

പലതരത്തിലുള്ള കരിക്കുലങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ ആഭിമുഖ്യം മെച്ചപ്പെടുത്തി, പഠനനിലവാരം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് കരിക്കുലം രൂപീകരിക്കുന്നത്. എന്നാല്‍ കൊവിഡ് കാലത്ത് സ്ഥിതിഗതികള്‍ പാടെ മാറിയിരിക്കുകയാണ്. രോഗങ്ങളെയും, വൈറസിനെയും അകറ്റിനിര്‍ത്തേണ്ടത് സുപ്രധാന പ്രശ്‌നമായി മാറിയതോടെ സൈബീരിയയിലെ കിന്‍ഡര്‍ഗാടണ്‍ സ്‌കൂളുകളില്‍ ആവിഷ്‌കരിച്ച പുതിയ പാഠ്യപദ്ധതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

കിന്‍ഡര്‍ഗാര്‍ടണ്‍ വിദ്യാര്‍ത്ഥികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി ഒരു ബക്കറ്റ് ഐസ് വെള്ളത്തില്‍ കുളിപ്പിക്കുന്നതാണ് കരിക്കുലത്തിലെ പുതിയ പദ്ധതി. ഈ 'ഐസ് വെള്ളക്കുളി' വഴി കുട്ടികളെ ആരോഗ്യത്തോടെ നിലനിര്‍ത്താനും, ഇന്‍ഫെക്ഷന്‍ തടയാനും സാധിക്കുമെന്നാണ് വിശ്വാസം. -25 സെല്‍ഷ്യസില്‍ താഴെ താപനില എത്താത്ത സമയങ്ങളില്‍ ഹോട്ട് സോന കഴിഞ്ഞ ശേഷമാണ് കുട്ടികളെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുന്നത്. 

സൈബീരിയയിലെ സൈരീയാചോകിലെ കിന്‍ഡര്‍ഗാര്‍ടണില്‍ കുട്ടികള്‍ ഐസ് വെള്ളം തലയില്‍ ഒഴിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടികളെ തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ രക്ഷിതാക്കളും വിടുന്നതായി അധ്യാപകര്‍ വ്യക്തമാക്കി. ഇതുവഴി ക്ലാസില്‍ ഹാജരാകാതെ വരുന്ന ദിവസങ്ങള്‍ കുറയുന്നതായും ഇവര്‍ അവകാശപ്പെടുന്നു. 

ആരെയും നിര്‍ബന്ധിച്ച് ഇത് ചെയ്യിക്കുന്നില്ലെന്നാണ് അധ്യാപകരുടെ നിലപാട്. ഐസ് വെള്ളത്തില്‍ കുളിക്കുന്ന കുട്ടികളുടെ 95 ശതമാനം പേരും ആരോഗ്യവാന്‍മാരാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.