CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 59 Seconds Ago
Breaking Now

റിയാദിലെ വലിയ സ്‌ഫോടനങ്ങള്‍ ; ലാരിജാനിയുടെ കൊലയ്ക്ക് പ്രതികാരം

റിയാദില്‍ ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നടക്കവേയായിരുന്നു ഇറാന്റെ ആക്രമണം

സൗദി തലസ്ഥാനമായ റിയാദില്‍ രണ്ടുവലിയ സ്‌ഫോടനങ്ങള്‍ നടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. താമസക്കാര്‍ക്ക് മുന്നറിയിപ്പ് അലാം ലഭിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഇറാന്റെ സുരക്ഷാ തലവന്‍ അലി ലാരിജാനിയുടെ കൊലയ്ക്ക് പിന്നാലെയുള്ള തിരിച്ചടികളാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിയാദ് നഗരത്തിലെ ജനവാസ മേഖലയില്‍ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് നാലു പ്രവാസികള്‍ക്ക് പരിക്കേറ്റെന്ന് പ്രതിരോധ മന്ത്രാലയം മന്ത്രാലയം അറിയിച്ചു.

റിയാദില്‍ ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നടക്കവേയായിരുന്നു ഇറാന്റെ ആക്രമണം. ലാരിജാനിയെ ഇല്ലാതാക്കിയ കുറ്റവാളികള്‍ ഓരോ തുള്ളി ഇറാന്‍ രക്തത്തിനും മറുപടി പറയേണ്ടിവരുമെന്ന് ഇറാന്‍ റവല്യൂഷണറി കോര്‍പ് ഭീഷണി ആവര്‍ത്തിക്കുന്നതിനിടെയാണ് റിയാദിലെ ആക്രമണം.

ടെഹ്‌റാനിലുണ്ടായ ആക്രമണത്തില്‍ ഇറാന്‍ രഹസ്യാന്വേഷണ മന്ത്രി ഇസ്മായില്‍ ഖത്തീബ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു. ദുഷ്ട സംഘത്തെ ഇല്ലാതാക്കിയെന്നായിരുന്നു ലാരിജാനിയുടേയും ഉദ്യോഗസ്ഥരുടേയും മരണത്തെ കുറിച്ച് ട്രംപ് പ്രതികരിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.