CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 55 Minutes 20 Seconds Ago
Breaking Now

അമേരിക്കയെ ദൈവം രക്ഷിക്കട്ടെയെന്ന് ജോ കെന്റ്; രാജിവച്ച് പോയത് നന്നായെന്ന് ട്രംപ്

ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും ഈ യുദ്ധം ഇസ്രയേലിന് വേണ്ടി നടത്തുന്നതാണെന്നും അമേരിക്കയ്ക്ക് ആവശ്യമില്ലായിരുന്നുവെന്നും ആരോപിച്ചാണ് യുഎസ് ദേശീയ ഭീകരപ്രതിരോധ വകുപ്പ് മേധാവിയായ ജോ കെന്റ് രാജി വെച്ചത്.

ഇറാനെതിരായ യുദ്ധത്തില്‍ പ്രതിഷേധിച്ച് യുഎസിന്റെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജോ കെന്റ് രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജോ കെന്റിനെ വിമര്‍ശിച്ചാണ് ട്രംപിന്റെ പ്രതികരണം. സുരക്ഷാ കാര്യങ്ങളില്‍ ജോ കെന്റിന്റെ നീക്കങ്ങള്‍ വളരെ ദുര്‍ലബമാണെന്നും അദ്ദേഹം രാജിവെച്ചത് നന്നായി എന്നുമാണ് ട്രംപിന്റെ പ്രതികരണം.

'ഞാന്‍ ചിന്തിക്കുകയായിരുന്നു സുരക്ഷാ കാര്യങ്ങളില്‍ അയാള്‍ മോശമാണെന്ന്, മോശമെന്ന് വെച്ചാല്‍ വളരെ മോശം. അയാള്‍ പുറത്തുപോയത് നന്നായി എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഇറാന്‍ ഒരുഭീഷണിയല്ലെന്ന് പറഞ്ഞ അയാള്‍ പുറത്താകുന്നത് തന്നെയാണ് നല്ലതെന്നാണ് ഞാന്‍ കരുതുന്നത്. അത്തരക്കാരെ നമുക്ക് ആവശ്യമില്ല. ഇറാന്‍ ഒരു ഭീഷണി തന്നെയാണ് അത് എല്ലാ രാജ്യങ്ങള്‍ക്കും മനസിലായിട്ടുണ്ട്' എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും ഈ യുദ്ധം ഇസ്രയേലിന് വേണ്ടി നടത്തുന്നതാണെന്നും അമേരിക്കയ്ക്ക് ആവശ്യമില്ലായിരുന്നുവെന്നും ആരോപിച്ചാണ് യുഎസ് ദേശീയ ഭീകരപ്രതിരോധ വകുപ്പ് മേധാവിയായ ജോ കെന്റ് രാജി വെച്ചത്. ഇറാന്‍ നമ്മുടെ രാജ്യത്തിന് ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല. ഇസ്രയേലിന്റെ സമ്മര്‍ദം കാരണമാണ് യുദ്ധം ആരംഭിച്ചത്. ഇറാനില്‍ നടക്കുന്ന യുദ്ധത്തെ മനസാക്ഷിക്കുത്തില്ലാതെ തനിക്ക് പിന്തുണയ്ക്കാന്‍ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെയെന്നും കെന്റ് രാജി പ്രഖ്യാപിച്ച് എക്സില്‍ കുറിച്ചിരുന്നു.

ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജോകെന്റ്. 2025 ജൂലൈയിലാണ് അദ്ദേഹം ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവനായി ചുമതലയേറ്റത്. യുഎസ് സൈന്യത്തിലും സിഐഎയിലും ജോ കെന്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.