CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 17 Seconds Ago
Breaking Now

നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം മന്ത്രിമാര്‍ ഏറെയും മത്സരിക്കും; ഒരു മന്ത്രിയുടെ കാര്യത്തില്‍ അനിശ്ചിതത്വം

പ്രവര്‍ത്തന മികവില്‍ പുറകിലായ ഒരു മന്ത്രിയെ സംഘടനാ രംഗത്തേക്ക് മാറ്റാനാണ് തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സി.പി.ഐ.എമ്മിന്റെ മന്ത്രിമാരില്‍ ഭൂരിഭാഗം പേരും വീണ്ടും ജനവിധി തേടും. ആരോഗ്യപ്രശ്‌നങ്ങളാല്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്റെയും എം.എം. മണിയുടെയും കാര്യത്തില്‍ ആദ്യം ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും സീറ്റുകള്‍ നിലനിര്‍ത്താന്‍ അവര്‍തന്നെ രംഗത്ത് വേണമെന്ന നിലപാടിലാണ് പാര്‍ട്ടി.

മന്ത്രിസഭയിലെ ഒരാളെ മാത്രം മാറ്റി നിര്‍ത്താനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തന മികവില്‍ പുറകിലായ ഒരു മന്ത്രിയെ സംഘടനാ രംഗത്തേക്ക് മാറ്റാനാണ് തീരുമാനം.

പരമാവധി സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎമ്മിന്റെ ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണ പരമാവധി സീറ്റുകള്‍ ഉറപ്പുവരുത്തുക എന്നത്താണ് ലക്ഷ്യം.

സാധാരണനിലയില്‍ രണ്ടുതവണ തുടര്‍ച്ചയായി ജയിച്ചവരെ സംഘടനാ രംഗത്തേക്ക് മാറ്റുന്ന രീതിക്ക് ഇത്തവണ മാറ്റമുണ്ടാവം. തദ്ദേശ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് ആവര്‍ത്തിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലും യുവ പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള ആലോചനയില്‍ കൂടിയാണ് സിപിഐഎം.

ഇതിന്റെ ഭാഗമായി പല മണ്ഡലങ്ങളിലും ഡിവൈഎഫ്‌ഐ നേതാക്കളെ പരിഗണിക്കുന്നുണ്ട്. ശക്തികേന്ദ്രങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് സിപിഐഎം തീരുമാനം.

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിടും. 27ന് ബുധനാഴ്ച മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ യോഗവും തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.