CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 44 Minutes 51 Seconds Ago
Breaking Now

മാസപ്പടി-കുഴല്‍പ്പണകേസില്‍ കേസെടുത്ത് വിജിലന്‍സ്: രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു, മാസപ്പടി കേസില്‍ പിണറായി ഒന്നാം പ്രതി

രണ്ടാമത്തെ അഴിമതി കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതി വീണ വിജയനാണ്.

മാസപ്പടി-ഹവാല ആരോപണങ്ങളില്‍ കേസെടുത്ത് വിജിലന്‍സ്. രണ്ട് എഫ്‌ഐര്‍ആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസില്‍ മാത്രമാണ് മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതി വീണ വിജയനാണ്.

അതേസമയം, വിജിലന്‍സ് കേസില്‍ കോടതിയെ സമീപിക്കാനാണ് പിണറായി വിജയന്റെ നീക്കം. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്‍ ഇന്ന് തന്നെ അപ്പീല്‍ നല്‍കിയേക്കും. തന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി എന്നായിരിക്കും ഹര്‍ജിയിലെ വാദം. എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നാളെ ഹര്‍ജി നല്‍കും

 




കൂടുതല്‍വാര്‍ത്തകള്‍.