CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 21 Minutes 14 Seconds Ago
Breaking Now

പഞ്ചായത്തംഗമായ യുവാവിനെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര ; നടുറോഡില്‍ വീണതോടെ ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത്

റോഡിലൂടെ രാവിലെ പോയവരാണ് ആ കാഴ്ച കണ്ടു ഞെട്ടിയത്.

പഞ്ചായത്തംഗമായ യുവാവിനെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. യാത്രയ്ക്കിടെ അറുത്തെടുത്ത തല നടുറോഡില്‍ വീണതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. പ്രതികളെ തിരയുകയാണ് പൊലീസ്. മുത്തുപേട്ട പഞ്ചായത്തിലെ വാര്‍ഡ് അംഗമായ മണലമേട് കോവിലൂര്‍ സ്വദേശി ആര്‍. രാജേഷ് (38) ആണ് കൊല്ലപ്പെട്ടത്.

തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ടയ്ക്ക് സമീപത്തെ അലങ്കാനാട് റോഡിലൂടെ രാവിലെ പോയവരാണ് ആ കാഴ്ച കണ്ടു ഞെട്ടിയത്. അറുത്തെടുത്ത ചോര ഉറ്റി വീഴുന്ന മനുഷ്യന്റെ തല നടുറോഡില്‍ കിടക്കുന്നതായിരുന്നു ആ നടുക്കുന്ന കാഴ്ച. ഇരുചക്രവാഹനത്തില്‍ പോയവരില്‍ നിന്ന് താഴെ വീണതായിരുന്നു ആ തല. വിവരമറിഞ്ഞു പൊലീസ് കുതിച്ചെത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് ആണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ കയര്‍ ഫാക്ടറിയില്‍ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്നും പഞ്ചായത്ത് ഓഫിസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്. കാത്തിരുന്ന അക്രമി സംഘം രാജേഷിനെ പിടികൂടി കയര്‍ ഫാക്ടറിയില്‍ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം അടക്കം നിരവധി കേസുകള്‍ പ്രദേശത്തെ ഗുണ്ടാസംഘത്തില്‍ സജീവ അംഗമായ രാജേഷിന്റെ പേരിലുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നീട് അണ്ണാ ഡി എം കെയില്‍ ചേരുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന് കാരണക്കാരാരെന്ന് പോലീസ് കണ്ടെത്തിയിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.