CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 47 Seconds Ago
Breaking Now

ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിപുലമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു LDF UK & Ireland കമ്മിറ്റി രൂപം നല്‍കി ; തിരഞ്ഞെടുപ്പിനു മുന്‍പ് ഇനിയുള്ള എല്ലാ ആഴ്ചകളിലും കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് മലയാളികള്‍ക്ക് പ്രിയങ്കരരായ വ്യക്തികള്‍ ഇടതുമുന്നണി വേദിയില്‍ അണിനിരക്കും..

മലയാളികള്‍ക്ക് പ്രിയപ്പെട്ട  സാംസ്‌കാരികനായകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാഹിത്യ സംഭാഷണ സദസ്സ് മാര്‍ച്ച് 7 നു നടക്കും.  പ്രശസ്ത എഴുത്തുകാരന്‍ ശ്രീ. സഖറിയ , മലയാളികളുടെ അഭിമാനമായ കവി ശ്രീ.സച്ചിദാനന്ദന്‍ , പുരോഗമന സദസ്സുകളിലെ നിറസാന്നിധ്യമായ ശ്രീ. സുനില്‍ പി ഇളയിടം തുടങ്ങിയവര്‍ ആണ് യുകെയിലെയും അയര്‍ലണ്ടിലെയും പ്രവാസിമലയാളികളുമായി സംവദിക്കാന്‍ ഇടതുമുന്നണി വേദിയില്‍ എത്തുന്നത്.   മലയാളത്തിന്റ്‌റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ഏറ്റവും പ്രശസ്തരായ  ഈ സാംസ്‌കാരികനായകര്‍, എന്തുകൊണ്ടാണ് മറ്റു മലയാളികളെപ്പോലെ തങ്ങളും ഇടതുപക്ഷ മുന്നണിയുടെ തുടര്‍ഭരണം   കേരളത്തില്‍ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നതെന്ന്  വിശദീകരിക്കും.  പ്രവാസിമലയാളിസുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്കു ഇവര്‍ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരം നല്‍കും. മാര്‍ച്ച് 7 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

തുടര്‍ന്നുള്ള ആഴ്ചകളിലും പ്രമുഖവ്യക്തിത്വങ്ങളുമായി സംവദിക്കാന്‍ LDF UK & Ireland വേദിയൊരുക്കും.   വനിതാ സമ്മേളനം ,  രാഷ്ട്രീയ വേദി  തുടങ്ങിയ പരിപാടികളാണ് വരും ദിവസങ്ങളില്‍ നടത്തുക.  

കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ നിരന്തരം അപവാദ പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ ഈ അപവാദപ്രചാരണങ്ങളെ തുറന്നുകാട്ടുവാനും സര്‍ക്കാരിന്റെ ജനക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനും വേണ്ടി ദേശാഭിമാനി പത്രത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുവാനും കമ്മിറ്റി തീരുമാനിച്ചു.

ഈ  പരിപാടികള്‍ വന്‍ വിജയം ആക്കണമെന്നും കേരളത്തിലെ ഇടതുമുന്നണി തുടര്‍ഭരണം ഉറപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒത്തൊരുമിച്ചു അണിചേരണമെന്നും കണ്‍വീനര്‍ ശ്രീ. രാജേഷ് കൃഷ്ണ , ശ്രീ.മുരളി വെട്ടത്ത് (ജോ. കണ്‍വീനര്‍) ,  ശ്രീ. മാനുവല്‍ മാത്യു (ജോ. കണ്‍വീനര്‍), ശ്രീ. ഷൈമോന്‍ തോട്ടുങ്ങല്‍ തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

ഓണ്‍ലൈന്‍ ആയി zoom meeting പ്ലാറ്റഫോമില്‍ നടക്കുന്ന പരിപാടി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (AIC ) ഫേസ്ബുക്ക് പേജില്‍ തത്സമയം വീക്ഷിക്കാവുന്നതാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.