CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 55 Minutes 38 Seconds Ago
Breaking Now

മമ്മൂട്ടി ചിത്രം വണ്ണില്‍ വിജിലന്‍സ് ഡയറക്ടര്‍ ആയി കൃഷ്ണകുമാര്‍

മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന 'വണ്‍' ചിത്രത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ആയി നടന്‍ കൃഷ്ണകുമാര്‍. അലക്‌സ് തോമസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. പരോള്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍.

മകള്‍ അഹാനക്കൊപ്പം ഇതുവരെ അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും രണ്ടാമത്തെ മകള്‍ ഇഷാനി നായികയാകുന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷവും താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 'ശ്രീ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി വരുന്ന 'വണ്‍' എന്ന സിനിമയിലെ എന്റെ കഥാപാത്രമാണ് വിജിലന്‍സ് ഡയറക്ടര്‍ അലക്‌സ് തോമസ്.'

'പരോളിന് ശേഷം മമ്മൂക്കയോടൊപ്പം വീണ്ടും ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. സന്തോഷം. മകള്‍ അഹാന അഭിനയിച്ച സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടിയില്ലെങ്കിലും ഇഷാനി നായികയായി വരുന്ന അവളുടെ ആദ്യ ചിത്രമായ വണ്ണില്‍ എനിക്കും ഒരു കഥാപാത്രമായി വരാന്‍ കഴിഞ്ഞതില്‍ സന്തോഷം.. ദൈവത്തിനു നന്ദി. ഇന്നാണ് എന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്..' എന്നാണ് കൃഷ്ണകുമാറിന്റെ കുറിപ്പ്.

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്‍ പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നര്‍ ആയാണ് എത്തുന്നത്. ബോബിസഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.