CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 11 Minutes 15 Seconds Ago
Breaking Now

അന്നമ്മ തോമസ് നിര്യാതയായി

ബര്‍മിംഗ്ഹാമിനടുത്തു  വോള്‍വര്‍ഹാംപ്ടന്‍ (വെഡ്‌നെസ്ഫീല്‍ഡ് )  നിവാസിയായ ഗ്‌ളാക്‌സിന്‍   തോമസിന്റെ മാതാവ്  അന്നമ്മ തോമസ് (84  വയസ് )16 .03 .2021  ചൊവ്വാഴ്ച  വോള്‍വര്‍ഹാംപ്ടന്‍  ന്യൂ ക്രോസ് ആശുപത്രിയില്‍ വച്ച്  നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു. 

നാട്ടില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയില്‍ ആരോഗ്യ രംഗത്തു ജോലി ചെയ്തു.  ഹെഡ്  നഴ്‌സ് ആയി റിട്ടയര്‍  ചെയ്തതിന് ശേഷം കഴിഞ്ഞ  18  വര്‍ഷമായി യുകെയില്‍ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു.

വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ് .ഗ്‌ളാക്‌സിന്‍  ഏക മകനാണ് .മരുമകള്‍ ഷൈനി. കൊച്ചു മക്കള്‍ സിമ്രാന്‍,ഗ്ലാഡിസ് ,ഇമ്മാനുവല്‍ 

സംസ്‌ക്കാരം പിന്നീട് യുകെയില്‍ വച്ചു നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.