CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 8 Minutes Ago
Breaking Now

മിസിസ് ശ്രീലങ്ക മത്സരത്തിനിടെ മത്സരാര്‍ത്ഥികളുടെ തമ്മില്‍ത്തല്ല്! വിജയിച്ച സുന്ദരി വിവാഹമോചിതയെന്ന് ആരോപിച്ച് മുന്‍ വര്‍ഷത്തെ വിജയി കിരീടം വലിച്ചൂരിയെടുത്തു; തലയ്ക്ക് പരുക്കേറ്റ സുന്ദരിക്ക് കിരീടം തിരിച്ചുനല്‍കി സംഘാടകര്‍ തലയൂരി!

സംഭവത്തില്‍ പുഷ്പികയോട് ക്ഷമ ചോദിച്ച സംഘാടകര്‍ കിരീടം തിരികെ നല്‍കുകയായിരുന്നു

മിസിസ് ശ്രീലങ്ക മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. മിസിസ് ശ്രീലങ്കയായി വിജയിച്ച സുന്ദരിയുടെ കിരീടം എതിരാളി പിടിച്ചുവാങ്ങിയതിനെ തുടര്‍ന്ന് തലയ്ക്ക് പരുക്കേറ്റു. ഇവര്‍ വിവാഹമോചിതയായ സ്ത്രീയാണെന്ന് ആരോപിച്ചാണ് മുന്‍ വര്‍ഷത്തെ വിജയി സ്റ്റേജില്‍ വെച്ച് കിരീടം വലിച്ചൂരിയത്. 

കൊളംബോയിലെ നെലം പൊകുന മഹിന്ദ രജപക്‌സെ തീയേറ്ററില്‍ വെച്ചാണ് 2020-21 സുന്ദരിയായി പുഷ്പിക ഡി സില്‍വയെ തെരഞ്ഞെടുത്തത്. സൗന്ദര്യ മത്സരം ദേശീയ ടെലിവിഷനിലും സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാല്‍ 2019ല്‍ കിരീടം നേടിയ കരോളിന്‍ ജൂറി സ്‌റ്റേജില്‍ വെച്ച് ഇവരുടെ കിരീടം തട്ടിപ്പറിക്കുകയായിരുന്നു. എന്നാല്‍ പുഷ്പിക വിവാഹ മോചിതയല്ലെന്ന് സ്ഥിരീകരിച്ച സംഘാടകര്‍ പിന്നീട് കിരീടം ഇവര്‍ക്ക് തിരികെ നല്‍കി. 

വിവാഹം ചെയ്യുകയും, ഡിവോഴ്‌സ് നേടുകയും ചെയ്ത സ്ത്രീകള്‍ക്ക് മത്സരത്തില്‍ വിജയിക്കാന്‍ യോഗ്യതയില്ലെന്ന് സ്വയം പ്രഖ്യാപിച്ചാണ് ജൂറി പുഷ്പികയുടെ കിരീടം ഊരിയെടുത്തത്. പകരമായി റണ്ണര്‍ അപ്പിന്റെ തലയില്‍ കിരീടം ചാര്‍ത്തുകയും ചെയ്തു. ഇതോടെ കണ്ണുനിറഞ്ഞ പുഷ്പിക സ്റ്റേജ് വിട്ടുപോയി. 

സംഭവത്തില്‍ പുഷ്പികയോട് ക്ഷമ ചോദിച്ച സംഘാടകര്‍ കിരീടം തിരികെ നല്‍കുകയായിരുന്നു. 2011-ല്‍ മിസ് ശ്രീലങ്ക വേള്‍ഡ് കിരീടം നേടിയിട്ടുള്ള വ്യക്തിയാണ് പുഷ്പിക. കിരീടം വലിച്ചൂരുന്നതിനിടെ തന്റെ തലയ്ക്ക് പരുക്കേറ്റതിന് ആശുപത്രിയില്‍ ചികിത്സ തേടിയതായി ഇവര്‍ പിന്നീട് വ്യക്തമാക്കി. സംഭവത്തില്‍ മിസിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.