ജയില്‍ സെല്ലില്‍ തടവുപുള്ളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട വനിതാ പ്രിസണ്‍ ഓഫീസര്‍ ഗര്‍ഭിണിയായി. സംഭവത്തിന് ശേഷം സര്‍വ്വീസ് വിട്ട 28-കാരിയായ വാര്‍ഡന് എതിരെ നിയമവിരുദ്ധ ബന്ധത്തിന് പോലീസ് അന്വേഷണം നടത്തുകയാണ്. സായുധ കവര്‍ച്ചക്കാരന്റെ കുഞ്ഞിനെയാണ് ഓഫീസര്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത്.
2018ല്‍ കാറ്റഗറി സി ജയിലില്‍ ജോലി ചെയ്യവെയാണ് അക്രമാസക്തനായ തടവുപുള്ളിയെ ഇവര്‍ കണ്ടുമുട്ടുന്നത്. അടുത്ത സൗഹൃദത്തിന് പുറമെ ഇവര്‍ വഴിവിട്ട ബന്ധത്തിലേക്ക് കടന്നതായി മറ്റ് തടവുപുള്ളികള്‍ സംശയം പ്രകടിപ്പിച്ചു. ഇരുവരും തമ്മിലുള്ള പ്രണയം ഒരു പരസ്യമായ രഹസ്യമായി ജയിലില്‍ മാറുകയും ചെയ്തു.
അഭ്യൂഹങ്ങള്‍ ജീവനക്കാരുടെ ചെവിയിലെത്തിയതോടെ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2019 ജനുവരിയില്‍ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തോടെ പ്രിസണ്‍ സര്‍വ്വീസ് ജോലി ഉപേക്ഷിച്ച മുന്‍ ജീവനക്കാരി മൂന്ന് മാസത്തിന് ശേഷം തടവുപുള്ളിയുടെ കുഞ്ഞിന് ജന്മം നല്‍കി.
തടവുപുള്ളിയുടെ പേരാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പബ്ലിക് ഓഫീസില്‍ സേവനം നല്‍കുമ്പോള്‍ തെറ്റായ വഴിക്ക് തിരിഞ്ഞതിന് കേസ് ചുമത്തപ്പെടുമോയെന്നാണ് ഇപ്പോള്‍ ഇവര്‍ കാത്തിരിക്കുന്നത്. ജയിലിലേക്ക് മയക്കുമരുന്ന് കടത്തിയതായും വ്യത്യസ്തമായ വാദം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വാദങ്ങളെല്ലാം നുണയാണെന്നാണ് യുവതിയുടെ നിലപാട്.