CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 49 Seconds Ago
Breaking Now

അഭിമുഖത്തില്‍ വായില്‍ത്തോന്നിയത് വിളിച്ചുപറഞ്ഞ ഹാരിയ്ക്കും, ഭാര്യക്കും മാപ്പില്ല! ഹാരിയ്ക്ക് ഇനിയൊരിക്കലും വില്ല്യമിന്റെയും, ചാള്‍സിന്റെയും സ്വീകരണം ലഭിക്കില്ല; രാജകുമാരന്‍ യുഎസിലേക്ക് മടങ്ങിയത് നല്ല അവസ്ഥയിലല്ല; വാര്‍ത്തകള്‍ ശരിവെച്ച് റോയല്‍ എക്‌സ്‌പേര്‍ട്ട്

അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയാണ് ആ അധ്യായം അടഞ്ഞതെന്ന് മുതിര്‍ന്ന റോയല്‍ എക്‌സ്‌പേര്‍ട്ട്

ഒപ്രാ വിന്‍ഫ്രാ അഭിമുഖത്തിന് ശേഷം ഹാരി രാജകുമാരന് വില്ല്യം രാജകുമാരന്റെയും, ചാള്‍സ് രാജകുമാരന്റെയും സ്വീകരണം ലഭിക്കാന്‍ പോകുന്നില്ലെന്ന് റിപ്പോര്‍ട്ട്. അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയാണ് ആ അധ്യായം അടഞ്ഞതെന്ന് മുതിര്‍ന്ന റോയല്‍ എക്‌സ്‌പേര്‍ട്ട് അവകാശപ്പെട്ടു. ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി യുകെയില്‍ മടങ്ങിയെത്തിയ സസെക്‌സ് ഡ്യൂക്ക് യുഎസിലേക്ക് മടങ്ങിയത് പിതാവുമായി നല്ല സ്വരത്തില്‍ അല്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഹാരിയും, മെഗാനും നല്‍കി അഭിമുഖം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കുടുംബത്തില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് മുന്‍ റോയല്‍ എഡിറ്റര്‍ ചാര്‍ലി റേ വ്യക്തമാക്കുന്നത്. 'രാജകുടുംബത്തിലെ ചില അംഗങ്ങളില്‍ നിന്നും ഹാരിക്ക് തണുപ്പന്‍ സ്വീകരണം ലഭിച്ചെന്ന് നമ്മള്‍ വായിച്ചറിഞ്ഞിരുന്നു. ചിലര്‍ മുഖം തിരിച്ച് നിന്നപ്പോള്‍ ഹാരി ഞെട്ടിപ്പോയി. ഇതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. തന്റെ മുന്‍കാല ജീവിതത്തോട് മുഖം തിരിച്ച ഹാരി ഇത് പ്രതീക്ഷിക്കേണ്ടതായിരുന്നു', റേ അഭിപ്രായപ്പെട്ടു. 

തന്റെ പുതിയ ജീവിതം പഴയത് പോലെ അത്ര രസകരമല്ലെന്ന് യുകെയിലേക്കുള്ള മടക്കയാത്രയില്‍ ഹാരി തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നും റേ പ്രതികരിച്ചു. യുഎസില്‍ കുടുങ്ങിയത് പോലുള്ള ജീവിതമാണ് ഹാരിക്കുള്ളത്. ഇതില്‍ നിന്നൊരു മടക്കമില്ല. പ്രത്യേകിച്ച് ഇനി വില്ല്യമും, ചാള്‍സും ഹാരിയെ സ്വീകരിക്കാന്‍ സാധ്യതയുമില്ല, റോയല്‍ എക്‌സ്‌പേര്‍ട്ട് വ്യക്തമാക്കി. രാജകുടുംബത്തില്‍ വംശവെറിക്കാരുണ്ടെന്ന് ആരോപിച്ച ശേഷം ഇതില്‍ കൂടുതല്‍ സ്വീകാര്യത പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജകുടുംബത്തിന്റെ ഭാഗമായിരുന്നപ്പോള്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതായി മെഗാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പിതാവും, സഹോദരനും രാജകീയ ദൗത്യങ്ങളില്‍ കുടുങ്ങിയ അവസ്ഥയിലാണെന്ന് ഹാരിയും പറഞ്ഞിരുന്നു. പ്രസ്താവനകള്‍ ഗുരുതരമായി കണക്കാക്കുന്നുവെന്ന് രാജ്ഞി ഇതോട് പ്രതികരിക്കുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.