CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 49 Minutes 55 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 8 ന് . ഫാ. നടുവത്താനിയിലിനൊപ്പം ദൈവ കരുണയുടെ നേര്‍സാക്ഷ്യവുമായി വീല്‍ചെയറിലെ സുവിശേഷകന്‍ ഫാ.ജെയിംസ് മഞ്ഞാക്കല്‍ വചന വേദിയില്‍

വര്‍ത്തമാനകാല പ്രതിബന്ധങ്ങളെയും  ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും  യേശുവില്‍ അതിജീവിച്ച് പ്രത്യാശയുടെ നാളെയെ പകര്‍ന്നുകൊണ്ട് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍  8 ന്  ഓണ്‍ലൈനില്‍ നടക്കും.     ലോക പ്രശസ്ത സുവിശേഷകനും  ബഹുഭാഷാ ശൂശ്രൂഷകനുമായ റവ. ഫാ. ജെയിംസ് മഞ്ഞാക്കല്‍ ,ഫാ . പാറ്റ് കോളിന്‍സ്  എന്നിവര്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

        മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാന്‍  പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന  നിത്യ ജീവന്റെ വാക്‌സിന്‍  എന്നും എപ്പോഴും  സ്വീകരിക്കുകവഴി  ,  മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് ഇത്തവണയും ഓണ്‍ലൈനില്‍ കണ്‍വെന്‍ഷന്‍ നടക്കുക .  കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും  ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനില്‍ യുകെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മണിമുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്‍വെന്‍ഷന്‍ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട്  ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,  വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന   രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക്   2021 മെയ് 8 ന് ശനിയാഴ്ച്ച രാവിലെ 9 മുതല്‍ സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ +44 7506 810177

അനീഷ് 07760 254700

ബിജുമോന്‍ മാത്യു 07515 368239

 




കൂടുതല്‍വാര്‍ത്തകള്‍.