CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 4 Minutes 2 Seconds Ago
Breaking Now

'ബംഗാളിലെ ബിജെപി എംഎല്‍എമാരില്‍ 50 ശതമാനത്തിലധികം കൊലപാതക ബലാത്സംഗ കേസ് പ്രതികള്‍

എഡിആര്‍ കണക്കുകള്‍ പ്രകാരം തൃണമൂലിന്റെ 213 എംഎല്‍എമാരില്‍ 73 പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി എംഎല്‍എമാരില്‍ പകുതിയിലധികം പേരും ക്രിമനല്‍ കേസുകളില്‍ പ്രതികളെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട (എഡിആര്‍) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൃണമൂലിന്റെ മൂന്നിലൊന്ന് എംഎല്‍എമാരും മേല്‍പ്പറഞ്ഞ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

ആകെ 77 സീറ്റുകളിലാണ് ബിജെപിക്ക് ബംഗാളില്‍ വിജയിക്കാനായത്. ഇതില്‍ 65 ശതമാനം ആളുകളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നാണ് എഡിആര്‍ ബുധനാഴ്ച്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 39 എംഎല്‍എമാര്‍ക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കേസുകളാണ് നിലവിലുള്ളത്. എഡിആര്‍ പുറത്തിറക്കിയിട്ടുള്ള ഈ പട്ടിക ദി പ്രിന്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എഡിആര്‍ കണക്കുകള്‍ പ്രകാരം തൃണമൂലിന്റെ 213 എംഎല്‍എമാരില്‍ 73 പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

ബംഗാളിലെ ആകെ എംഎല്‍എമാരുടെ എണ്ണം 292 ആണ് ഇതില്‍ 142ല്‍ 49ശതമാനവും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അതില്‍ തന്നെ 113ല്‍ 39 ശതമാനവും ഗുരുതരമായ ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. കണക്കനുസരിച്ച് 10 പേര്‍ കൊലപാതക കേസിലും ഒരാള്‍ ബലാത്സംഗ കേസിലും പ്രതിയാണ്. 30പേര്‍ക്കെതിരെയാണ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുള്ളത്.

292 എംഎല്‍എമാരില്‍ 158എംഎല്‍എമാരും കോടിപതികളാണെന്നും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. തൃണമൂലിന്റെ 132 എംഎല്‍എമാരും ബിജെപിയുടെ 25 ഒരു സ്വതന്ത്രനുമടക്കം ഉള്ളവര്‍ ഒരു കോടിയിലധികം സമ്പാദ്യം ഉള്ളതായും കണക്കുകളില്‍ നിന്നും വ്യക്തമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.