CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 47 Seconds Ago
Breaking Now

കഴിഞ്ഞ ഒന്നര വര്‍ഷമായി ഹാരി, വില്ല്യം രാജകുമാരന്‍മാര്‍ തര്‍ക്കത്തിലാണ്! ഹാരിയുടെ പക്ഷം പിടിച്ചതിന് വില്ല്യം ബന്ധം വിച്ഛേദിച്ച മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം വ്യക്തിപരമായും, പൊതുരംഗത്തും മോശമായി

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഹാരി രാജകുമാരനും, വില്ല്യം രാജകുമാരനും തമ്മില്‍ പല വിഷയങ്ങളിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി മാധ്യമ പ്രവര്‍ത്തകന്‍ ടോം ബ്രാഡ്ബി അവകാശപ്പെട്ടു. രണ്ട് രാജകുമാരന്‍മാരുമായും ഒരു കാലത്ത് അടുത്ത സൗഹൃദം വെച്ചുപുലര്‍ത്തിയിരുന്ന വ്യക്തിയാണ് ബ്രാഡ്ബി. എന്നാല്‍ ഹാരി രാജകുമാരന്റെ പക്ഷം പിടിക്കുന്നതായി സംശയിച്ച് വില്ല്യം ഇദ്ദേഹവുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയും ചെയ്തു. 

അതേസമയം രാജകുടുംബത്തെ പിടിച്ചുകുലുക്കിയ ഒപ്രാ വിന്‍ഫ്രെ അഭിമുഖത്തിന്റെ സംപ്രേക്ഷണ അവകാശം ഐടിവിക്ക് നേടിക്കൊടുക്കാന്‍ താന്‍ ഇടനിലക്കാരനായിട്ടില്ലെന്നും ബ്രാഡ്ബി പറയുന്നു. ഹാരി, വില്ല്യം രാജകുമാരന്‍മാര്‍ തമ്മിലടിക്കാതെ ജീവിതം സിമ്പിളായിരുന്നെങ്കില്‍ റോയല്‍ റിപ്പോര്‍ട്ടിംഗ് സാധാരണ കാര്യമായി മാറുമായിരുന്നുവെന്നും ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബ്രാഡ്ബി കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം വ്യക്തിപരമായും, പൊതുരംഗത്തും മോശമായി. ഇതിന്റെ പേരിലാണ് ഹാരിയുടെയും, മെഗാന്റെയും പക്ഷം പിടിക്കുന്നതായി സംശയിച്ച് വില്ല്യം ബ്രാഡ്ബിയുമായുള്ള ബന്ധം വിച്ഛേദിച്ചത്. ബ്രാഡ്ബി അവതരിപ്പിച്ച ഐടിവി ഡോക്യുമെന്ററിലാണ് മെഗാന്‍ തന്റെ പുതിയ കുടുംബത്തിലെ അവസ്ഥ ആദ്യമായി വെളിപ്പെടുത്തിയത്. 

'ഞാന്‍ ഓകെ ആണോയെന്ന് അധികം പേരും ചോദിക്കാറില്ല. പിന്നില്‍ നടക്കുന്ന കാര്യങ്ങള്‍ ഏറെ സംഘര്‍ഷഭരിതമാണ്', 2019 ഡോക്യുമെന്ററില്‍ മെഗാന്‍ വെളിപ്പെടുത്തി. ഇതേ പരിപാടിയിലൂടെയാണ് വില്ല്യം രാജകുമാരനുമായി താന്‍ അത്ര അടുപ്പത്തില്‍ അല്ലെന്നും, തങ്ങള്‍ രണ്ട് വഴിക്ക് പിരിയുകയാണെന്നും ഹാരി ലോകത്തെ അറിയിച്ചത്!




കൂടുതല്‍വാര്‍ത്തകള്‍.