CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 36 Seconds Ago
Breaking Now

ഝാര്‍ഖണ്ഡില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി ; കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം കൊലപ്പെടുത്തി കെട്ടിതൂക്കിയതെന്ന് നിഗമനം

സ്ഥലത്തെ ഒരു പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് പെണ്‍കുട്ടി. ഇയാളുടെ അഞ്ച് മക്കളില്‍ മൂത്ത കുട്ടിയാണിത്.

ഝാര്‍ഖണ്ഡില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. പലാമു ജില്ലയില്‍ പങ്കി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ബുധാബര്‍ സ്വദേശിനിയായ പതിനാറുകാരിയെയാണ് ഒരു മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെ ഒരു പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് പെണ്‍കുട്ടി. ഇയാളുടെ അഞ്ച് മക്കളില്‍ മൂത്ത കുട്ടിയാണിത്.

ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതാകുന്നത്. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് അന്വേഷണം തുടരുന്നതിനിടെ വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ ഒരു കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലാണ്. ഇതിന് ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെടുന്നതിന് മുമ്പ് പെണ്‍കുട്ടി ക്രൂര മര്‍ദ്ദനത്തിന് ഇരയായതായും സംശയിക്കുന്നുണ്ട്. ഇതിന് ശേഷം ഒരു തുണി ഉപയോഗിച്ച് മരത്തില്‍ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും പൊലീസ് പറയുന്നു.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ ട്രേസ് ചെയ്ത് പ്രദീപ് കുമാര്‍ സിംഗ് ധാനുക് എന്ന 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹിതനായ ഈ യുവാവിനെയാണ് കേസില്‍ മുഖ്യപ്രതിയായി സംശയിക്കുന്നത്. ഇയാളും കൂട്ടാളികളും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല

 




കൂടുതല്‍വാര്‍ത്തകള്‍.