CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 3 Seconds Ago
Breaking Now

'ഇപ്പോള്‍ ഹാപ്പിയാണ്'; 11 വര്‍ഷം കാമുകന്റെ വീട്ടിലെ ഒറ്റമുറിയില്‍ ഒളിവില്‍ കഴിഞ്ഞ സാജിതയുടെ പ്രതികരണം ഇങ്ങനെ

''ഒരിക്കലും ഒറ്റമുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിവരണമെന്ന് തോന്നിയിരുന്നില്ല.

നെന്മാറ അയിലൂരില്‍ യുവതിയെ 11 വര്‍ഷം സ്വന്തം വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി റഹ്മാനും സജിതയും. ഇനിയെങ്കിലും സമാധാനത്തോടെ ഒന്നിച്ചു ജീവിക്കണമെന്നാണ് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞത്. പ്രണയം പുറത്തറിഞ്ഞാല്‍ ബന്ധുക്കള്‍ എങ്ങനെ പ്രതികരിക്കും എന്ന ഭയമാണ് 11 വര്‍ഷം ഒളിവില്‍ കഴിയാന്‍ കാരണമെന്നും ഇരുവരും പറയുന്നു.  അവിശ്വസനീയമായ ഈ വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേരാണ് അയിലൂരിലെ വീട്ടിലേക്ക് എത്തുന്നത്.

''ഒരിക്കലും ഒറ്റമുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിവരണമെന്ന് തോന്നിയിരുന്നില്ല. ഭക്ഷണമെല്ലാം കിട്ടിയിരുന്നു. ഇക്കയില്ലാതെ വീട്ടില്‍നിന്ന് ഇറങ്ങില്ലെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഹാപ്പിയായിട്ടാണ് ജീവിക്കുന്നത്. '' സജിത മാധ്യമങ്ങളോട് പറഞ്ഞു.

ഇവളെ ഉപേക്ഷിക്കാന്‍ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും തയ്യാറായില്ല.' ഇത്രയും വര്‍ഷം ഇങ്ങനെ താമസിച്ചത് എന്തിനെന്ന  ചോദ്യത്തിന് റഹ്മാന്‍ നല്‍കിയ മറുപടിയാണിത്. 'ഈയടുത്ത് വീട്ടില്‍നിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാന്‍ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാര്‍ എനിക്ക് കറികളൊന്നും തന്നിരുന്നില്ല.' റഹ്മാന്‍ പറഞ്ഞു.

മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് റഹ്മാന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം കാണാതായ സജിതയെ കണ്ടെത്തുകയായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്നും പത്ത് വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാന്‍ വെളിപ്പെടുത്തിയപ്പോള്‍ പോലീസിനും ആദ്യം വിശ്വസിക്കാനായില്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.