ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാര്‍ത്ഥനയില്‍ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തില്‍, യേശു മാര്‍ഗത്തില്‍ വളരുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവതീ യുവാക്കള്‍ക്കായി ഏകദിന മലയാള ധ്യാനം ജൂണ്‍ 19 ന് നാളെ ശനിയാഴ്ച്ച , ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്നു . അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയില്‍ ധ്യാനം നയിക്കും .
ലോകത്തിലെ ഏത് രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കള്‍ക്ക് ഈ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ് .
.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍
afcmuk.org/register എന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വൈകിട്ട് 5 വരെയായിരിക്കും ധ്യാനം .
യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.
സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ എല്ലാ യുവജനങ്ങളെയും ഈ ഏകദിന ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
സാറാമ്മ 07838 942077.
മെല്‍വിന്‍ 07546112573.